കെവി തോമസ് ചൊവ്വാഴ്ച വിശദീകരണം നല്‍കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2022 10:15 PM  |  

Last Updated: 13th April 2022 10:15 PM  |   A+A-   |  

kv_thomas

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെവി തോമസ് സംസാരിക്കുന്നു

 

കൊച്ചി: പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടന്ന സെമിനാറില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെവി തോമസ് എഐസിസി അച്ചടക്കസമിതിക്ക് ചൊവ്വാഴ്ച വിശദീകരണം നല്‍കും. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് എ.കെ. ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി തോമസിന് നോട്ടീസ് നല്‍കിയിരുന്നു.

അച്ചടക്കസമിതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കെവി തോമസ് പറഞ്ഞു. സംസ്ഥനനേതൃത്വം മുന്‍വിധിയോടെയാണ് സമീപിക്കുന്നതെന്നും തോമസ് പറഞ്ഞു. തോമസിന്റെ മറുപടി ലഭിച്ചശേഷം മറ്റു കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു.

ശനിയാഴ്ച നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെവി തോമസ് പങ്കെടുത്തിരുന്നു. നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പരിപാടിയില്‍ പങ്കെടുത്താല്‍ നടപടി ഉണ്ടാവുമെന്ന് കെപിസിസി നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കെവി തോമസ് സെമിനാറില്‍ പങ്കെടുക്കുകയും മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും പുകഴ്ത്തി പ്രസംഗിക്കുകയും ചെയ്തു. താനൊരു കോണ്‍ഗ്രസുകാരനാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ ആവര്‍ത്തിച്ചു.

വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് സെമിനാറിന് പിന്നാലെ കെ സുധാകരന്‍ ഉന്നയിച്ചിരുന്നത്. കെവി തോമസ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ശത്രുവാണ്. കെവി തോമസ് സിപിഎമ്മുമായി രാഷ്ട്രീയ കച്ചവടം നടത്തിയെന്നും സുധാകരന്‍ ആരോപിച്ചിരുന്നു.

ഈ വാർത്ത വായിക്കാം

സോപ്പുപൊടി നിര്‍മ്മിക്കുന്ന മെഷീനില്‍ കുടുങ്ങി; വിദ്യാര്‍ത്ഥി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ