തല്ലാനുള്ള സാഹചര്യം ബിജെപിയും യുഡിഎഫും ഉണ്ടാക്കരുത്: കോടിയേരി
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th April 2022 10:57 AM |
Last Updated: 26th April 2022 10:57 AM | A+A A- |

ഫയല്‍ ചിത്രം
കണ്ണൂര്‍: കണ്ണൂരില്‍ കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ സിപിഎം പ്രവര്‍ത്തകര്‍ തല്ലിയതിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ന്യായീകരിച്ചു. തല്ല് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. തല്ല് ഒന്നിനും ഒരു പരിഹാരമല്ല. പക്ഷെ തല്ലാനുള്ള സാഹചര്യം ബിജെപിയും യുഡിഎഫും ഉണ്ടാക്കരുതെന്ന് കോടിയേരി മുന്നറിയിപ്പ് നല്‍കി.
കെ റെയില്‍ വിരുദ്ധ സമരം നടത്തുന്നത് യുഡിഎഫുകാരും ബിജെപിക്കാരുമാണ്. റെയില്‍ കടന്നുപോകുന്ന സ്ഥലത്തെ ഭൂവുടമകള്‍ കല്ലിടുന്നതിന് അനുകൂല നിലപാട് എടുത്തിട്ടും ആ കല്ലുകള്‍ പിഴുതുമാറ്റാന്‍ തീരുമാനിച്ച് യുഡിഎഫും ബിജെപിയും രംഗത്തിറങ്ങുകയാണ്. സ്വാഭാവികമായും അതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
യു ഡിഎഫ് മാറ്റിയ കല്ല് എല്‍ഡിഎഫ് പുനഃസ്ഥാപിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി തീരുമാനമെടുക്കാതെ തന്നെ കെ റെയിലിനെ പിന്തുണച്ച് ആളുകള്‍ രംഗത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. സ്ഥലമുടമസ്ഥരുടെ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കും. അവര്‍ക്ക് ബദല്‍ സൗകര്യം കൊടുക്കും. അവര്‍ക്ക് ആവശ്യമായ എല്ലാ സംവിധാനവും ഉണ്ടാക്കിക്കൊടുക്കുമെന്നും കോടിയേരി പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സംവാദത്തില്‍ ആരെയൊക്കം ക്ഷണിക്കണമെന്ന് തീരുമാനിക്കുന്നത് കെ റെയില്‍ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരിപാടിയിലേക്ക് ക്ഷണിക്കുന്നത് സര്‍ക്കാരല്ല. കെ റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത് അവരാണ്.
അത് സിപിഎം തീരുമാനിക്കേണ്ട കാര്യവുമല്ലെന്ന് കോടിയേരി പറഞ്ഞു. ജോസഫ് സി മാത്യുവിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത് കെ റെയിലാണ്. ജോസഫ് സി മാത്യു ആരാണെന്നും കോടിയേരി ചോദിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം
'ക്ഷണിക്കേണ്ടത് സർക്കാർ'- കത്തിൽ ഉടക്കി അലോക് വർമ; സിൽവർ ലൈൻ സംവാദം അനിശ്ചിതത്വത്തിൽ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ