വിഴിഞ്ഞം: അദാനിയുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍; അക്രമത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd December 2022 07:18 AM  |  

Last Updated: 02nd December 2022 07:20 AM  |   A+A-   |  

highcourt

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഴിഞ്ഞത്ത് സമരക്കാര്‍ പൊലീസ് സ്റ്റേഷന് നേര്‍ക്ക് നടത്തിയ ആക്രമണവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും സംബന്ധിച്ച വിശദമായ സത്യവാങ്മൂലം സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. 

സംഘര്‍ഷത്തില്‍ സ്വീകരിച്ച നിയമനടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അക്രമം ഉണ്ടാക്കിയവര്‍ക്കെതിരെയും അതിന് പ്രേരിപ്പിച്ചവര്‍ക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ അടക്കം തല്‍സ്ഥിതി വിവരങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. 

അതിനിടെ വിഴിഞ്ഞം അക്രമത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് വിഴിഞ്ഞം സ്വദേശിയായ മുന്‍ ഡിവൈഎസ്പി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ആക്രമണത്തിലെ ഗൂഢാലോചന ഉള്‍പ്പടെ പുറത്ത് കൊണ്ടുവരണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെയോ കേന്ദ്രസേനയുടെയോ സഹായം തേടാന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ‌ പിണറായി സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ മോദിക്ക് അഞ്ചുമിനിറ്റുപോലും വേണ്ട: കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ