'വധ ഗൂഢാലോചനാ കേസ് റദ്ദാക്കണം', ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും
By സമകാലിക മലയാളം ഡെസ്ക് | Published: 10th February 2022 07:21 AM |
Last Updated: 10th February 2022 07:21 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നടൻ ദിലീപ് ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. ഇതേ കേസിൽ ദിലീപിന് ഹൈക്കോടതി മുന്‍കൂർജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കേസ് നിലനിൽക്കില്ലെന്ന വാദവുമായി ദിലീപിന്റെ ഹർജി.
നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് മറ്റൊരു ഹർജിയും കോടതിയില്‍ നേരത്തെ നല്‍കിയിട്ടുണ്ട്. അതേസമയം, മുന്‍കൂര്‍ജാമ്യം നല്‍കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഉടന്‍ സുപ്രിം കോടതിയെ സമീപിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.
ഗൂഢാലോചനാ കേസില്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിച്ച ക്രൈംബ്രാഞ്ച് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി. ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. നേരത്തെ പരിശോധനക്ക് അയച്ച ദിലീപിന്‍റെ ഫോണുകളുടെ പരിശോധനാ ഫലം വെള്ളിയാഴ്ചക്കുള്ളില്‍ ലഭിച്ചേക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.