മോഷണം ബുധനാഴ്ചകളില്‍ മാത്രം, ജയില്‍ ശിക്ഷയ്ക്ക് ശേഷം 100ല്‍ അധികം കവര്‍ച്ചകള്‍; തിരുവാര്‍പ്പ് അജി പിടിയില്‍

ജയിൽ ശിക്ഷ കഴിഞ്ഞ ഇറങ്ങിയതിന് ശേഷം കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലായി ഇത്രയും മോഷണങ്ങൾ നടത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം നാല് വ‍ർഷം കൊണ്ട് നൂറിലധികം മോഷണങ്ങൾ നടത്തിയ പ്രതി പിടിയിൽ. തിരുവാ‍ർപ്പ് അജിയാണ് ജയിൽ ശിക്ഷ കഴിഞ്ഞ ഇറങ്ങിയതിന് ശേഷം കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലായി ഇത്രയും മോഷണങ്ങൾ നടത്തിയത്. 

കൊല്ലം പൊലീസിലെ പ്രത്യേക സംഘമാണ് കോട്ടയം തിരുവാ‍ർപ്പ് സ്വദേശിയായ അജയൻ എന്ന തിരുവാർപ്പ് അജിയെ പിടികൂടിയത്. കൊല്ലത്തെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി മോഷണം പതിവാക്കിയ അജിയെ പിടികൂടാൻ പൊലീസ് ഇയാളുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. 19 വയസ്സ് മുതൽ ഇയാൾ മോഷണം പതിവാക്കിയതാണ്. 

കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി നാരായണന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അജിയെ പിടികൂടിയത്. ഇയാൾ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് മോഷണം നടത്തുക, ബുധനാഴ്ച. കൊല്ലത്തെ  സ്റ്റേഷൻ പരിധികളിൽ ബുധനാഴ്ച മാത്രം മോഷണം നടന്നതോടെയാണ് അജിയെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com