ഭാര്യ കേക്കെടുത്ത് മുഖത്തെറിഞ്ഞു; അമ്മായിയമ്മയുടെ തലയടിച്ചു പൊട്ടിച്ചു, യുവാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2022 05:05 PM  |  

Last Updated: 02nd January 2022 05:05 PM  |   A+A-   |  

arrest IN DRUG CASE

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: ഭാര്യാമാതാവിനെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ മരുമകന്‍ അറസ്റ്റില്‍. കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മല്‍ ലിജിന്‍ (25) ആണ് അറസ്റ്റിലായത്. പരിക്കേറ്റ വളര്‍പ്പാംകണ്ടി പുഴക്കല്‍ സ്വദേശിനി മഹിജ (48) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കുടുംബകലഹമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പിണങ്ങിപ്പോയ ഭാര്യയ്ക്ക് പുതുവത്സരത്തോടനുബന്ധിച്ച് ലിജിന്‍ കേക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍, ഭാര്യ കേക്കെടുത്ത് ലിജിന്റെ മുഖത്തെറിഞ്ഞു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ ചെന്നപ്പോഴാണ് സംഭവമുണ്ടായത്. വളയം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.