കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; പൂർണമായി കത്തി നശിച്ചു; യാത്രക്കാർ സുരക്ഷിതർ (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2022 11:02 AM  |  

Last Updated: 04th January 2022 11:12 AM  |   A+A-   |  

bus

വീഡിയോ ദൃശ്യം

 

കണ്ണൂർ: കണ്ണൂർ ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. പൊടിക്കുണ്ടിൽ രാവിലെ പത്തോടെയാണ് സംഭവം. ദേശീയ പാതയിൽ കണ്ണൂർ സെൻട്രൽ ജയിലിനടുത്താണ് ബസ് കത്തി നശിച്ചത്. പാലിയത്ത് വളപ്പ്- കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു. 

50ൽ അധികം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബസ് പൂർണമായും തീ പിടിക്കുന്നതിന് മുമ്പ് എല്ലാ യാത്രക്കാരേയും സുരക്ഷിതരായി പുറത്തിറക്കാൻ ജീവനക്കാർക്ക് സാധിച്ചു. 

ഡ്രൈവറുടെ സീറ്റിന്റെ സൈഡിൽ നിന്ന് തീപ്പൊരി ഉയരുന്നതാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പുക ഉയരാൻ തുടങ്ങി. ശക്തമായ പുക ഉയർന്നതോടെ ബസ് ജീവനക്കാർ യത്രക്കാരെ പുറത്തിറക്കി. യാത്രക്കാർ പുറത്തിറങ്ങിയതിന് പിന്നാലെ ബസ് പൂർണമായും ആളിക്കത്തി തീപിടിച്ചു. ആഗ്നിരക്ഷാ സേനാ അംഗങ്ങൾ എത്തി തീ പൂർണമായും അണച്ചു.