വിഎസ് അച്യുതാനന്ദന്റെ ഭാര്യക്കും കോവിഡ്

വിഎസ് അച്യുതാനന്ദന്റെ ഭാര്യക്കും കോവിഡ്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ കോവിഡ് ബാധിതനായി വിഎസും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പിന്നാലെയാണ് വെള്ളിയാഴ്ച്ച വൈകീട്ടോടെ അദ്ദേഹത്തിന്റെ ഭാര്യയും പോസിറ്റീവായത്. 

വിഎസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി മകൻ വിഎ അരുൺ കുമാർ പറഞ്ഞു. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും ആശുപത്രിയിൽ തന്നെ തുടരുകയാണെന്നും അരുൺ കുമാർ തന്റെ ഫെയിസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. 

അരുൺകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 
 
അച്ഛന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നു. എങ്കിലും ആശുപത്രിയിൽ തന്നെ തുടരുകയാണ്. ഇന്നലെ വൈകീട്ടോടെ അമ്മയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. സുഖവിവരങ്ങൾ ആരാഞ്ഞുകൊണ്ട് വിളിക്കുന്ന നിരവധി പേരുണ്ട്. എല്ലാവരുടേയും സ്നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com