തുടരന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുതിയ സാക്ഷികളെ വിസ്തരിക്കരുത്; വിസ്താരം നീട്ടിവെക്കണമെന്ന് പ്രോസിക്യൂഷന്‍; ദിലീപിന്റെ ഫോൺവിളികൾ പരിശോധിക്കുന്നു

ദിലീപ് അടക്കം അഞ്ചുപ്രതികളുടെ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിക്കുകയാണ്
ദിലീപ്/ ഫയൽ ചിത്രം
ദിലീപ്/ ഫയൽ ചിത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിസ്താരം നീട്ടിവെക്കണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. തുടരന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുതിയ സാക്ഷികളെ വിസ്തരിക്കരുതെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതുവരെ വിസ്താരം നീട്ടിവെക്കണം. സാക്ഷികളില്‍ രണ്ടുപേര്‍ അയല്‍ സംസ്ഥാനത്താണ്. ഒരു സാക്ഷിക്ക് കോവിഡ് ബാധിച്ചെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 

ഫോണ്‍ വിളി വിവരങ്ങള്‍ പരിശോധിക്കുന്നു

വിസ്താരം പത്തുദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് കോടതി ഉത്തരവ് നല്‍കിയിട്ടുള്ളത്. അതിനിടെ, ദിലീപ് അടക്കം അഞ്ചുപ്രതികളുടെ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിക്കുകയാണ്. ഒരാഴ്ചത്തെ ഫോണ്‍ കോളുകളാണ് പരിശോധിക്കുന്നത്. സാക്ഷികള്‍ ഉള്‍പ്പെടെ ആരെയൊക്കെ ബന്ധപ്പെട്ടുവെന്ന് പരിശോധിക്കുന്നുണ്ട്. 

ചോദ്യം ചെയ്യല്‍ തുടരുന്നു

നടിയെ ആക്രമിച്ച സംഭവത്തിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസിലുമായി നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുകയാണ്. രാവിലെ ഒമ്പതുമണിയ്ക്കാണ് ചോദ്യം ചെയ്യല്‍ പുനഃരാരംഭിച്ചത്.

ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്,  സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നീ പ്രതികള്‍ ചോദ്യം ചെയ്യലിന് ഹാജരായി. പ്രതികളെ ഒന്നിച്ചിരുത്തിയാണ് ഇന്ന് ചോദ്യം ചെയ്യുന്നതെന്നാണ് സൂചന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com