തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ച നിലയിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 02nd July 2022 07:44 AM |
Last Updated: 02nd July 2022 07:44 AM | A+A A- |

Death_Picture
തിരുവനന്തപുരം; തിരുവനന്തപുരം കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ചു പേർ വീടിനുള്ളിൽ മരിച്ച നിലയിൽ. ചാത്തൻപാറ സ്വദേശി മണിക്കുട്ടനേയും കുടുംബത്തേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ, ഭാര്യ, രണ്ടു മക്കൾ, അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്.
മണിക്കുട്ടനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ബാക്കി എല്ലാവരും കട്ടിലിൽ മരിച്ചു കിടക്കുകയായിരുന്നു. വിഷം കഴിച്ചതാണെന്നാണ് നിഗമനം. കല്ലമ്പലത്ത് തട്ടുകട നടത്തുകയാണ് മണിക്കുട്ടൻ. കടബാധ്യതയാണ് കൂട്ടമരണത്തിന് കാരണമായത് എന്നാണ് സംശയിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ