തിരുവനന്തപുരം: തിരുത്തല്‍ ശക്തിയായി തുടരുമെന്ന് സിപിഐ. പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് സിപിഐ ഇക്കാര്യം വ്യക്തമാക്കുന്നത്. എല്‍ഡിഎഫിന്റെ രാഷ്ട്രീയദൗത്യങ്ങള്‍ നിറവേറ്റുക സിപിഐയുടെ കടമയാണ്. എല്‍ഡിഎഫ് ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടുകളില്‍ വ്യതിയാനമുണ്ടായപ്പോള്‍ സിപിഐ ഇടപെട്ട് തിരുത്തിയിട്ടുണ്ട്.
അതെല്ലാം എല്‍ഡിഎഫിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ്. എല്‍ഡിഎഫ് സിപിഐയുടെ ആശയമാണ്. ഭട്ടിന്‍ഡാ പാര്‍ട്ടി കോണ്‍ഗ്രസിലാണ് എല്‍ഡിഎഫ് എന്ന ആശയം ഉരുത്തിരിഞ്ഞത്. എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നടപടിക്കെതിരെ നിതാന്ത ജാഗ്രത വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഡിഎഫ്-ബിജെപി-എസ്ഡിപിഐ സഖ്യം സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ