തൃശൂരില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; സ്വകാര്യഭാഗത്ത് ബിയര്‍ബോട്ടില്‍ കയറ്റി; ഭര്‍ത്താവും ബന്ധുവും അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 23rd July 2022 05:21 PM  |  

Last Updated: 23rd July 2022 05:24 PM  |   A+A-   |  

rape

പ്രതീകാത്മക ചിത്രം


 

തൃശൂര്‍: തൃശൂര്‍ കുന്നംകുളം പഴുന്നാനയില്‍ യുവതിയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു. കേസില്‍ ഭര്‍ത്താവും ബന്ധുവും അറസ്റ്റിലായി. ചെമ്മന്തിട്ട സ്വദേശികളെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.യുവതിയുടെ സ്വകാര്യഭാഗത്ത്‌ ബിയര്‍ ബോട്ടില്‍ കയറ്റിയതായും പൊലീസ് പറയുന്നു.

കെട്ടിയിട്ട് പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം തുടര്‍ന്നത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചെന്നും പൊലീസ് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഏതാനും മാസങ്ങളായി പീഡനം തുടര്‍ന്നു വരികയാണെന്നാണ് യുവതി പൊലീസിനോട് പറഞ്ഞിട്ടുള്ളത്. പീഡനം സഹിക്കവയ്യാതെ യുവതി ആശുപത്രിയില്‍ ചിക്ത്‌സ തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

പീഡനദൃശ്യങ്ങള്‍ ചിത്രീകരിച്ച ഉപകരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. ദൃശ്യങ്ങളെടുത്ത ക്യാമറയും പെന്‍ഡ്രൈവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും ഐടി ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

പോക്‌സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ