മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 20ന്; നാമനിര്‍ദേശ പത്രിക നാളെ മുതല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2022 01:06 PM  |  

Last Updated: 25th July 2022 01:06 PM  |   A+A-   |  

Mattannur municipal election

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍:  മട്ടന്നൂര്‍ നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 20ന്. വോട്ടെണ്ണല്‍ 22ന് നടക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം നാളെ  പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ പറഞ്ഞു.

നാളെ മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ആഗസ്റ്റ് 2 വരെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും. സൂക്ഷ്മ പരിശോധന 3 ന് നടക്കും. ആഗസ്റ്റ് 5 ആണ് പത്രിക പിന്‍ലിക്കാനുള്ള അവസാന തീയതി. മട്ടന്നൂര്‍ നഗരസഭാ പ്രദേശത്ത് ഇന്ന് മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും എ.ഷാജഹാന്‍ പറഞ്ഞു. 

മട്ടന്നൂര്‍ നഗരസഭ ഒഴികെ സംസ്ഥാനത്തെ മറ്റ് തദ്ദേശസ്ഥാപനങ്ങളില്‍ 2020ല്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നു. മട്ടന്നൂര്‍ നഗരസഭയുടെ കാലാവധി 2022 സെപ്റ്റംബര്‍ 10 ന് അവസാനിക്കും. പുതിയ കൗണ്‍സിലര്‍മാര്‍ സെപ്റ്റംബര്‍ 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 35 വാര്‍ഡുകളില്‍ 38812 വോട്ടര്‍മാരാണ് ഉള്ളത്. 18 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികജാതിക്കും സംവരണം ചെയ്തിട്ടുണ്ട്. വോട്ടര്‍മാരില്‍ 18200 പുരുഷന്‍മാരും 20610 സ്ത്രീകളും 2 ട്രാന്‍സ്‌ജെന്‍ഡറുമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഓണാഘോഷം 'പൊടിപൊടിക്കാന്‍' മാഹിയില്‍നിന്ന് 3600 ലിറ്റര്‍ മദ്യം; ചെക്കിങ്ങില്‍ കുടുങ്ങി, രണ്ടു പേര്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ