'ധൂം' സിനിമ കണ്ട് പ്ലാന്‍ തയ്യാറാക്കി, ഹോം സ്‌റ്റേയില്‍ താമസിച്ച് ആസൂത്രണം; കോട്ടൂളി പെട്രോള്‍ പമ്പ് കവര്‍ച്ചയിലെ പ്രതി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2022 01:12 PM  |  

Last Updated: 11th June 2022 01:12 PM  |   A+A-   |  

theft_kottuli

ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച/ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്‌

 

കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. മലപ്പുറം കാലടി സ്വദേശി സാദിഖ് (22) അറസ്റ്റിലായത്. ഇയാള്‍ പമ്പിലെ മുന്‍ ജീവനക്കാരന്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ഒമ്പതാം തിയ്യതിയാണ് കോഴിക്കോട് കോട്ടൂളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി സിനിമാ മോഡൽ കവർച്ച നടന്നത്. കറുത്ത വസ്ത്രങ്ങളും കൈയുറയും കറുത്ത മുഖം മൂടിയും ധരിച്ചാണ് മോഷ്ടാവ് പെട്രോൾ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറിയെത്തിയത്. ജീവനക്കാരനെ മ‍ര്‍ദ്ദിച്ച് കെട്ടിയിട്ട ശേഷം പമ്പിൽ നിന്നും 50,000 രൂപയുമായി കടന്നുകളയുകയായിരുന്നു. 

സിസിടിവി ദൃശ്യങ്ങൾ സസൂക്ഷ്മം വിലയിരുത്തിയാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് കവർച്ചയ്ക്ക് പദ്ധതിയിട്ടതെന്ന് സാദിഖ് പൊലീസിനോട് പറഞ്ഞു.  കോഴിക്കോട് ഹോം സ്റ്റേയില് താമസിച്ചാണ് കവർച്ച ആസൂത്രണം ചെയ്തത്.  ബൈക്ക്, മൊബൈൽ എന്നിവയുടെ ഇഎംഐ അടയ്ക്കാൻ വേണ്ടിയായിരുന്നു മോഷണം. ധൂം സിനിമ കണ്ടാണ് കവർച്ചയുടെ പ്ലാൻ തയ്യാറാക്കിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കേരളത്തില്‍ പ്രളയ സാധ്യത എവിടെയൊക്കെ? ഭൂപടം പ്രസിദ്ധീകരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ