ടിയര്‍ ഗ്യാസ് ഷെല്‍ പതിച്ചത് വീട്ടിനുള്ളില്‍; എഴുപതുകാരിക്ക് ദേഹാസ്വാസ്ഥ്യം, 'പിണറായി സമാധാനം തരണം'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2022 06:07 PM  |  

Last Updated: 13th June 2022 06:07 PM  |   A+A-   |  

tiar_gas

വീഡിയോ സ്്ക്രീന്‍ഷോട്ട്‌

 

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധത്തിനിടെ വീട്ടിലേക്ക് പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചെന്ന് വീട്ടമ്മ. തിരുവനന്തപുരം ശംഖുമുഖത്താണ് സംഭവം നടന്നത്. പ്രായമായ അമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന് വീട്ടമ്മ പറഞ്ഞു. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് ഉത്തരം പറയണമെന്നും സമാധാനം തരണമെന്നും വീട്ടമ്മ പറഞ്ഞു. അമ്മയെ ആശുപത്രിയില്‍ എത്തിക്കണമെന്നും വീട്ടമ്മ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ നിരവധി തവണ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചിരുന്നു. ഇതിലൊരു ഷെല്ലാണ് വീട്ടില്‍ പതിച്ചത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തിയതിന് പിന്നാലെ നഗരത്തിലൊട്ടാകെ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമാണ് നടത്തിയത്. വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധമുണ്ടായി. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രണ്ടുപേര്‍ വിമാനത്തിനുള്ളില്‍ മുദ്രാവാക്യം മുഴക്കി. കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രി കയറിയ ഇന്‍ഡിഗോ വിമാനത്തിലാണ് പ്രതിഷേധം നടന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം; തലസ്ഥാനത്ത് സംഘര്‍ഷം;  സ്വീകരണമൊരുക്കി സിപിഎം പ്രവര്‍ത്തകര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ