വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു; വില്ലേജ് ഓഫീസില്‍ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2022 02:11 PM  |  

Last Updated: 15th June 2022 02:11 PM  |   A+A-   |  

fire

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കോഴിക്കോട് വില്ലേജ് ഓഫീസില്‍ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് ചക്കിട്ടപാറയിലാണ് സംഭവം. വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാശ്രമം. 

ചക്കിട്ടപഞ്ചായത്തിലെ മുതുകാട് പൊയ്കയില്‍ നേരി, മകള്‍ ജെസ്സി എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ച അമ്മയെയും മകളെയും പൊലീസ് ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. 

അയല്‍വാസിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താലൂക്ക് സര്‍വെയര്‍ മൂന്ന് മാസംമുമ്പ് സ്ഥലത്തെത്തി ഭൂമി അളന്നിരുന്നു. ഇതിനുശേഷം ഇവരുടെ വീട്ടിലേക്കുള്ള വഴി കെട്ടിയടക്കുകയും ചെയ്തു. 

വഴി തങ്ങളുടെ സ്വന്തമാണെന്നും തുറന്നുനല്‍കണമെന്നും ആവശ്യപ്പെട്ട് മേരിയും മകളും താലൂക്കിലും വില്ലേജിലും അപേക്ഷ നല്‍കി. എന്നാല്‍ മൂന്നുമാസമായിട്ടും ഒരു നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് ഇവര്‍ വില്ലേജ് ഓഫീസിലെത്തി ആത്മാഹുതിക്ക് ശ്രമിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

മേയറുടെ കാറിന്റെ ഹോണ്‍ ശല്യമായി, നടപടി വേണം; ആര്‍ടിഒയ്ക്കു പരാതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ