'പൊലീസ് കൊലയാളികള്‍ക്കൊപ്പം, ശ്രദ്ധിച്ചില്ലെങ്കില്‍ ചീത്തപ്പേരുണ്ടാക്കും'; സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് എതിരെ വിമര്‍ശനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2022 09:23 PM  |  

Last Updated: 02nd March 2022 09:23 PM  |   A+A-   |  

cpm

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ബൃന്ദ കാരാട്ട്, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍/ഫെയ്‌സ്ബുക്ക്‌

 

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് എതിരെ വിമര്‍ശനം. പാര്‍ട്ടിക്കാര്‍ കൊല്ലപ്പെടുമ്പോള്‍ പൊലീസ് കൊലയാളികള്‍ക്ക് ഒപ്പമാണ് നില്‍ക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ പൊലീസ് സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കുമെന്നും വിമര്‍ശനമുയര്‍ന്നു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനം ഉന്നയിച്ചത്. 

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് എതിരെയും പൊതു ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. കോണ്‍ഗ്രസിനെ യെച്ചൂരി തുറന്നെതിര്‍ക്കുന്നില്ല. ബിജെപിക്കെതിരെ കൂടുതല്‍ ശക്തമായി പോരാടണമെന്നും വിമര്‍ശനമുയര്‍ന്നു. 

വിദ്യാഭ്യാസത്തില്‍ സ്വകാര്യ മൂലധനം സ്വാഗതം ചെയ്ത് സിപിഎം


സംസ്ഥാനത്തെ വിദ്യാഭ്യാസ രം?ഗത്ത് വന്‍ നയപരിവര്‍ത്തനവുമായി സിപിഎം. വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ മൂലധനം സ്വാ?ഗതം ചെയ്ത് സിപിഎമ്മിന്റെ കേരള വികസന നയരേഖ. വിദ്യാഭ്യാസ രം?ഗത്ത്, പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ സ്വകാര്യപങ്കാളിത്തം കൂട്ടണം. കേരളത്തില്‍ പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണമെന്ന് സിപിഎം വികസന നയരേഖ മുന്നോട്ടുവെക്കുന്നു.

ഉന്നത വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശത്ത് നിന്നുള്‍പ്പടെ ആര്‍ക്കും വന്ന് പഠിക്കാനുതകുന്ന തരത്തില്‍ കേരളത്തെ ആകര്‍ഷക കേന്ദ്രമാക്കണം. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും വന്‍കിട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ വേണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കണമെന്നും വികസന നയരേഖ ആവശ്യപ്പെടുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ കേരള വികസനം സംബന്ധിച്ച പാര്‍ട്ടി നിലപാട് ഒരു രേഖയായി അവതരിപ്പിക്കുന്നത്. 37 വര്‍ഷം മുമ്പ് എറണാകുളത്ത് തന്നെ നടന്ന സമ്മേളനത്തില്‍ എം വി രാഘവന്‍ അവതരിപ്പിച്ച ബദല്‍ രേഖയ്ക്ക് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ടിനൊപ്പം ഒരു നയരേഖ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. തുടര്‍ ഭരണത്തില്‍ നിന്ന് തുടര്‍ച്ചയായ ഭരണത്തിലേക്ക് എന്ന ലക്ഷ്യത്തോടെ അവതരിക്കുന്ന നയരേഖയില്‍ കേരളത്തിന്റെ വികസനത്തിനാകും മുഖ്യ പരിഗണനയെന്ന് നേതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു.