ലൈംഗിക അതിക്രമം; ഇൻഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിൽ റെയ്ഡ്; കമ്പ്യൂട്ടർ, ഹാർഡ് ഡിസ്‌ക്, സിസിടിവി പിടിച്ചെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th March 2022 05:45 PM  |  

Last Updated: 05th March 2022 05:45 PM  |   A+A-   |  

metoo1

പ്രതീകാത്മക ചിത്രം

 

കൊച്ചി: പ്രശസ്ത ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ഉയർന്ന ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെ സ്ഥാപനത്തിൽ പരിശോധന നടത്തി പൊലീസ്. ചേരാനെല്ലൂരിലെ ഇൻഫെക്ടഡ് ടാറ്റൂ എന്ന സ്ഥാപനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. കമ്പ്യൂട്ടർ, ഹാർഡ് ഡിസ്‌ക്, സിസിടിവി തുടങ്ങിയവ ഇവിടെ നിന്ന് കണ്ടെടുത്തു.

സ്ഥാപന ഉടമയും ടാറ്റൂ ആർട്ടിസ്റ്റുമായ സുജീഷ് മുങ്ങിയതായാണ് വിവരം. ഇയാൾ ബംഗളൂരുവിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. 

ഉച്ചയോടെയാണ് സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തിയത്. നിരവധി യുവതികൾ സുജീഷിനെതിരെ ലൈംഗിക പീഡന പരാതി നൽകിയിട്ടുണ്ട്. യുവതികൾ കൊച്ചി ഡെപ്യൂട്ടി കമ്മീഷറുടെ ഓഫീസിലെത്തിയാണ് പരാതി നൽകിയിട്ടുള്ളത്.

കൃത്യമായ ലൈസൻസും മറ്റു രേഖകളും ഇല്ലാത്തതിനെ തുടർന്ന് സ്റ്റുഡിയോ പൊലീസ് ഇതിനകം അടപ്പിച്ചിരുന്നു. കൂടുതൽ യുവതികൾ ഇത്തരത്തിൽ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് വിവരം.