ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസ്: മുത്തശ്ശിക്കും അച്ഛനുമെതിരെ കേസെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2022 08:56 AM  |  

Last Updated: 12th March 2022 08:56 AM  |   A+A-   |  

NORA MARIA MURDER CASE

മരിച്ച നോറമരിയ, സിപ്‌സി/ സിസിടിവി ദൃശ്യത്തില്‍ നിന്ന്‌

 

കൊച്ചി: കൊച്ചിയില്‍ ഹോട്ടലില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അച്ഛനും മുത്തശ്ശി സിപ്‌സിക്കുമെതിരെ പൊലീസ് കേസെടുത്തു. ബലനീതി നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. കുട്ടിയുടെ സംരക്ഷണ ചുമതലയില്‍ വീഴ്ച വരുത്തി എന്നാരോപിച്ചാണ് പൊലീസ് കേസെടുത്തത്. 

കുട്ടിയുടെ അച്ഛന്‍ സജീവിനെയും മുത്തശ്ശി സിപ്‌സിയെയും ഇന്നു തന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം. കുട്ടിയുടെ അമ്മ വിദേശത്തായതിനാല്‍, കുട്ടിയുടെ സംരക്ഷണ ചുമതല അച്ഛന്‍ സജീവിനുണ്ട്. എന്നാല്‍ സജീവ് ഈ ചുമതലയില്‍ വീഴ്ച വരുത്തിയതായി പൊലീസ് പറയുന്നു. നിരവധി കേസുകളില്‍ പ്രതിയായ മുത്തശ്ശി സിപ്‌സി അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുണ്ട്. കുട്ടിയുടെ പിതാവ് സജീവും റൗഡി ലിസ്റ്റിലുള്ളയാലാണ്. 

കുഞ്ഞിന്റെ മാതാപിതാക്കൾ ജീവിച്ചിരിക്കെ, സംരക്ഷണചുമതല സിപ്‌സിക്ക് ലഭിച്ചതെങ്ങനെ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ മുത്തശ്ശി സിപ്‌സിയുടെ 'ബോയ്ഫ്രണ്ട്' ജോണ്‍ ബിനോയ് ഡിസൂസയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും. കുട്ടിയെ കൊലപ്പെടുത്തിയ സമയത്ത് മുത്തശ്ശിയും അച്ഛനും സമീപത്തില്ലാതിരുന്നതിനാല്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നില്ല.