പൊലീസ് അകമ്പടിയില്‍ 'പിന്‍വാതില്‍' വഴി മേയര്‍ ഓഫീസില്‍; ഒടുങ്ങാതെ പ്രതിഷേധം, അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2022 02:11 PM  |  

Last Updated: 08th November 2022 02:11 PM  |   A+A-   |  

arya

ആര്യാ രാജേന്ദ്രന്‍ മേയറുടെ ഓഫീസില്‍/ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം

 

തിരുവനന്തപുരം:  കത്തുവിവാദത്തില്‍ പ്രതിഷേധം തുടരുന്നതിനിടെ മേയര്‍ ആര്യാ രാജേന്ദ്രന്‍ കോര്‍പ്പറേഷനിലെ ഓഫീസിലെത്തി. കോര്‍പറേഷന്‍ ആസ്ഥാനത്ത് ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധങ്ങള്‍ക്കിടെ, പൊലീസ് അകമ്പടിയോടെ പിഎയുടെ ഓഫിസ് വഴിയാണ് ആര്യാ രാജേന്ദ്രന്‍ ഓഫിസിനകത്ത് പ്രവേശിച്ചത്. 

രണ്ടാം ദിവസവും കോര്‍പറേഷനില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച ബിജെപി കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മേയറുടെ ഓഫിസ് കവാടത്തിനു മുന്നില്‍ ബിജെപി കൊടി നാട്ടിയിരുന്നു. 

മേയറുടെ ഓഫിസിനു മുന്നില്‍ കോണ്‍ഗ്രസിന്റെ സത്യഗ്രഹം തുടങ്ങി. ഓഫിസിലേക്കിറങ്ങിയ മേയറുടെ വാഹനം തടഞ്ഞ് കെഎസ്‌യു പ്രവര്‍ത്തകന്‍ കരിങ്കൊടി കാണിച്ചിരുന്നു. വാഹനം തടഞ്ഞ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മേയര്‍ക്ക് സംരക്ഷണമൊരുക്കാന്‍ സിപിഎം കൗണ്‍സിലര്‍മാരും കോര്‍പ്പറേഷന്‍  ഓഫിസില്‍ എത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കേരളത്തില്‍ ഓടുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് സംസ്ഥാനത്തും നികുതി ഈടാക്കാം: ഇരട്ട നികുതിക്കു സ്‌റ്റേ ഇല്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ