മുന്‍പും സമാന അപകടം; അന്ന് മരിച്ചത് സൈക്കിള്‍ യാത്രികന്‍, യുവതിയുടെ മരണത്തില്‍ ബൈക്ക് യാത്രക്കാരന്‍ കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2022 04:51 PM  |  

Last Updated: 17th November 2022 04:51 PM  |   A+A-   |  

kavya_death

അപകടത്തിന്റെ സിസിടിവി ദൃശ്യം, കാവ്യ


കൊച്ചി: തൃപ്പൂണിത്തുറയില്‍ അലക്ഷ്യമായി ബൈക്ക് വെട്ടിത്തിരിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ബൈക്ക് യാത്രികന്‍ പൊലീസ് കസ്റ്റഡിയില്‍. കാഞ്ഞിരമറ്റം സ്വദേശിയായ വിഷ്ണുവിനെയാണ് തൃപ്പൂണിത്തുറ പോലീസ് കസ്റ്റഡിയിലെടുത്തത്. അലക്ഷ്യമായി വാഹനം ഓടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം ഇയാള്‍ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.

വിഷ്ണുവിന്റെ ബൈക്ക് ഇടിച്ച് നേരത്തെയും ഒരാള്‍ മരിച്ചിരുന്നു. 2020ജൂണ്‍ 12ാം തീയതിയാണ് ഇയാളുടെ ബൈക്ക് ഇടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെ തൃപ്പൂണിത്തുറ എസ് എന്‍ ജങ്ഷനിലാണ് അപകടമുണ്ടായത്. കൊച്ചി കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വീസ് സെന്ററിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് പിറവം സ്വദേശിയായ കാവ്യ ധനേഷാണ് മരിച്ചത്. 

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ പിറകിലായി വന്ന ബൈക്ക് ഓവര്‍ടേക്ക് ചെയ്ത് കയറിയതിന് ശേഷം അലക്ഷ്യമായി യൂ ടേണ്‍ എടുക്കുകയായിരുന്നു. ഈ ബൈക്കിന്റെ പുറകില്‍ ഇടിച്ച് യുവതി സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണു. തൊട്ട് പിന്നാലെ വന്ന ബസ് യുവതിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിടെ കാവ്യ മരിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ റോഡരികില്‍ നിന്ന ഒമ്പതുവയസ്സുകാരിയെ എടുത്തുയര്‍ത്തി നിലത്തേക്കെറിഞ്ഞു; യുവാവിന്റെ ക്രൂരത, പ്രതി പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ