ട്രാന്‍സ്‌ജെന്‍ഡറുകളുടെ വിവാഹത്തിന് അനുമതി നിഷേധിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രം, വിവാദം

കല്യാണത്തിന് രണ്ടു ദിവസം മുമ്പ് അനുമതിയില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിക്കുകയായിരുന്നു
നിലന്‍ കൃഷ്ണയും അദ്വികയും/ ടിവി ദൃശ്യം
നിലന്‍ കൃഷ്ണയും അദ്വികയും/ ടിവി ദൃശ്യം

പാലക്കാട്: ട്രാന്‍സ്‌ജെന്‍ഡറുകളുടെ വിവാഹത്തിന് ക്ഷേത്രം ഭാരവാഹികള്‍ അനുമതി നിഷേധിച്ചതായി ആക്ഷേപം. പാലക്കാട് കൊല്ലങ്കോട് കാച്ചാംകുറിശ്ശി ക്ഷേത്രമാണ് വിവാഹത്തിന് അനുമതി നിഷേധിച്ചത്. ട്രാന്‍സ് ജെന്‍ഡറുകളായ നിലന്‍ കൃഷ്ണയും അദ്വികയുമാണ് വിവാഹത്തിന് അപേക്ഷ നല്‍കിയത്. 

എന്നാല്‍ കല്യാണത്തിന് രണ്ടു ദിവസം മുമ്പ് അനുമതിയില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിക്കുകയായിരുന്നു. ക്ഷണക്കത്തില്‍ വിവാഹവേദി കാച്ചാകുറിശ്ശി ക്ഷേത്രം എന്നാണ് അടിച്ചിരുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ് കാച്ചാംകുറിശ്ശി. 

തങ്ങളുടെ പ്രശ്‌നം കൊണ്ടല്ല തങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡറുകളായത്. സമൂഹം പിന്തുണ നല്‍കുകയാണ് വേണ്ടതെന്ന് നിലന്‍ കൃഷ്ണ പറഞ്ഞു. ട്രാന്‍സ് ജെൻഡറുകളുടെ വിവാഹം പാലക്കാട് ഒരു കല്യാണമണ്ഡപത്തില്‍ വെച്ച് നടന്നു. 

ഇതുവരെ ഇത്തരത്തിലൊരു വിവാഹം ക്ഷേത്രത്തില്‍ നടന്നിട്ടില്ലെന്നും, ഭാവിയിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് വിവാഹത്തിന് അനുമതി നല്‍കാതിരുന്നതെന്നും ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണ് നിലനും അദ്വികയും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com