കൊച്ചിയില്‍ സ്വര്‍ണക്കടയില്‍ തോക്കുമായി എത്തി കവര്‍ച്ചാശ്രമം; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2022 06:39 AM  |  

Last Updated: 27th November 2022 06:39 AM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം


 

കൊച്ചി: സ്വര്‍ണക്കടയില്‍ തോക്കുമായി എത്തി കവര്‍ച്ചയ്ക്ക് ശ്രമിച്ചയാള്‍ പിടിയില്‍. പാലക്കാട് സ്വദേശി മനുവാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയാണ് പ്രതി ഷോറൂമില്‍ എത്തിയത്. സെയില്‍സ്മാന്‍ ആഭരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ ട്രേയുള്‍പ്പെടെ ആഭരണങ്ങള്‍ തട്ടിയെടുത്ത് ഓടാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍, ജ്വല്ലറിയിലെ ജീവനക്കാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും ചേര്‍ന്നു കീഴടക്കി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മനുവിന്റെ കൈവശം എയര്‍ പിസ്റ്റള്‍ കണ്ടെത്തി. വിവരമറിഞ്ഞെത്തിയ സെന്‍ട്രല്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.ഷോറൂമിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ പ്രതി തോക്കു ചൂണ്ടുന്ന ദൃശ്യങ്ങള്‍ കണ്ടെത്താനായില്ലെന്നാണ് വിവരം.പിടിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ഭയപ്പെടുത്താന്‍ എയര്‍ പിസ്റ്റള്‍ കയ്യില്‍ കരുതിയതാകാം എന്നാണ് പൊലീസിന്റെ നിഗമനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌ ആലപ്പുഴയിൽ സാദാചാര ആക്രമണം: സെയിൽസ് എക്‌സിക്യൂട്ടിവ് ജോലിക്ക് വന്ന യുവതിക്കും യുവാക്കൾക്കും മർദനം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ