മോഷണത്തിനിടെ വീട്ടുകാരെത്തി; രക്ഷപ്പെടുന്നതിനിടെ ഫോണ്‍ പോയി; കോഴിക്കച്ചവടക്കാരനെക്കൊണ്ട് കെണിയൊരുക്കി പൊലീസ്; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th September 2022 12:19 PM  |  

Last Updated: 09th September 2022 12:19 PM  |   A+A-   |  

The thief

പ്രതീകാത്മക ചിത്രം

 

കൊല്ലം: ആളില്ലാത്ത വീടിന്റെ വാതില്‍ പൊളിച്ച് മോഷണം നടത്തി വന്ന രണ്ട് പേര്‍ പിടിയില്‍. തിരുവനന്തപുരം വെടിവെച്ചാംകോവില്‍ അറപ്പുരവീട്ടില്‍ രാജേഷ്, രാജേഷിന്റെ സഹായി വെള്ളായണി സ്വദേശി സുഭാഷ് എന്നിവരാണ് പിടിയിലായത്. വീട്ടുകാരെ കണ്ട് രക്ഷപ്പെടുന്നതിനിടെ, ഫോണ്‍ നഷ്ടപ്പെട്ടതാണ് പ്രതികളെ കുടുക്കാന്‍ പൊലീസിന് സഹായമായത്. 

കൊല്ലം നിലമേല്‍ കണ്ണംകോടുളള ആളില്ലാത്ത വീട്ടിലായിരുന്നു പ്രതികള്‍ മോഷണത്തിന് കയറിയത്. പക്ഷേ, സ്വര്‍ണാഭരണങ്ങള്‍ എടുക്കുന്നതിനിടെ വീട്ടുകാര്‍ കയറിവന്നു. സ്വര്‍ണവുമായി വീട്ടില്‍ നിന്നിറങ്ങി ഓടിയപ്പോള്‍ രാജേഷിന്റെ ഫോണ്‍ താഴെ വീണു. ഫോണ്‍ ലഭിച്ച പൊലീസ് തന്ത്രപരമായി കെണിയൊരുക്കി. 

ഫോണ്‍ കളഞ്ഞുകിട്ടിയെന്ന് പറഞ്ഞ് കോഴിക്കച്ചവടക്കാരനായ ബംഗാള്‍ സ്വദേശിയെ കൊണ്ട് രാജേഷിനെ വിളിപ്പിച്ചു. ഫോണ്‍ വാങ്ങാന്‍ രാജേഷിനെ കോഴിക്കടയിലേക്ക് വിളിച്ചുവരുത്തി. കോഴിക്കടയില്‍ കച്ചവടക്കാരായി കാത്തുനിന്നത് പൊലീസ് ആയിരുന്നു. പ്രതികളെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നൂറിലധികം മോഷണക്കേസുകളാണ് തെളിഞ്ഞത്. 

പത്തുവര്‍ഷത്തിലേറെയായി ഇരുവരും മോഷണം നടത്തിയിട്ടും ആദ്യമായാണ് പൊലീസ് പിടികൂടുന്നത്. ആശാരി പണിക്കാരനായിരുന്നു രാജേഷ്. മോഷണ മുതലുകള്‍ വില്‍ക്കുന്നയാളായിരുന്നു സുഭാഷ്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ അടക്കം  വിറ്റുകിട്ടുന്ന പണം ആര്‍ഭാട ജീവിതത്തിനാണ് പ്രതികള്‍ ചെലവഴിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഹോണടിച്ചതിനെച്ചൊല്ലി തര്‍ക്കം; ബസ് ജീവനക്കാരെ മര്‍ദ്ദിച്ചു; വടകര- തലശ്ശേരി റൂട്ടില്‍ മിന്നല്‍പ്പണിമുടക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ