മന്ത്രി ബിന്ദുവിന് ആശ്വാസം; തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

By സമകാലിക മലയാളം ഡെസ്ക്  |   Published: 12th April 2023 02:25 PM  |  

Last Updated: 12th April 2023 02:25 PM  |   A+A-   |  

bindu_r

മന്ത്രി ആർ ബിന്ദു/ ഫയൽ

 

കൊച്ചി: തെരഞ്ഞെടുപ്പ് കേസില്‍ മന്ത്രി ആര്‍ ബിന്ദുവിന് ആശ്വാസം. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ്  അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന യുഡിഎഫിലെ തോമസ് ഉണ്ണിയാടന്‍ ആണ് കോടതിയെ സമീപിച്ചത്. 

ഹര്‍ജിയില്‍ മതിയായ വസ്തുതകള്‍ ഇല്ലെന്ന് ജസ്റ്റിസ് സോഫി തോമസ് വിധിന്യായത്തില്‍ വ്യക്തമാക്കി. പ്രൊഫസര്‍ അല്ലാതിരുന്നിട്ടും പ്രൊഫ ആര്‍ ബിന്ദു എന്ന പേരിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇലക്ഷന്‍ പ്രചാരണം നടത്തിയത്. 

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടു നേടിയത് തെരഞ്ഞെടുപ്പു ക്രമക്കേടിന്റെ പരിധിയില്‍ വരുമെന്നും കേരള കോണ്‍ഗ്രസ് നേതാവായ തോമസ് ഉണ്ണിയാടന്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. മന്ത്രി ബിന്ദുവിന്റെ തടസ്സവാദം കോടതി അം​ഗീകരിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ നിന്നാണ് ആര്‍ ബിന്ദു നിയമസഭയിലേക്ക് വിജയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പുനപ്പരിശോധനാ ഹര്‍ജി തള്ളി; ദുരിതാശ്വാസ നിധി കേസ് ഫുള്‍ ബെഞ്ചിന് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ