കോട്ടയം: യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചങ്ങനാശേരി സ്വദേശി അഭിലാഷിന്റെ (45) മരണത്തിൽ രണ്ട് പേർ അറസ്റ്റിൽ. ജോസഫ് സേവ്യർ, ഉണ്ണികൃഷ്ണ വാര്യർ എന്നിവരെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
നവംബർ 13നാണ് അഭിലാഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചങ്ങനാശ്ശേരി ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങിയ മൂന്നുപേരും സംഭവസ്ഥലത്തിരുന്ന് മദ്യപിച്ചിരുന്നു. പിന്നാലെ അഭിലാഷിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ