പ്രണയം നിരസിച്ച യുവതിയെ കൊല്ലാന്‍ പെട്രോളുമായി എത്തി; കോഴിക്കോട് യുവാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2023 09:06 AM  |  

Last Updated: 13th February 2023 09:06 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം


കോഴിക്കോട്: താമരശ്ശേരിയില്‍ പ്രണയം നിരസിച്ച യുവതിയെ കൊല്ലാനെത്തിയ യുവാവ് അറസ്റ്റില്‍. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത്തിനെ (24)യാണ് അറസ്റ്റ് ചെയ്തത്. 

ഒരു ലിറ്റര്‍ പെട്രോളും ലൈറ്ററുമായാണ് ഇയാള്‍ യുവതിയുടെ വീട്ടിലെത്തിയത്. അരുണ്‍ജിത്ത് വരുന്നതുകണ്ട് യുവതിയുടെ അമ്മ വീടിന്റെ വാതില്‍ അടയ്ക്കുകയായിരുന്നു. 

തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രതി മുന്‍പും യുവതിയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

 

ഈ വാര്‍ത്ത കൂടി വായിക്കൂ കുട്ടനാട്ടില്‍ തെരുവില്‍ ഏറ്റുമുട്ടി സിപിഎം പ്രവര്‍ത്തകര്‍; ആറുപേര്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ