ഇടുക്കിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 13പേര്‍ക്ക് പരിക്ക്, ഒരാള്‍ ഗുരുതരാവസ്ഥയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2023 07:32 PM  |  

Last Updated: 10th January 2023 07:32 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം


 

തൊടുപുഴ: ഇടുക്കി പുല്ലുപാറയ്ക്ക് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. പതിമൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. 

കടുവാപ്പറയില്‍ വെച്ച് കര്‍ണാടകയില്‍ നിന്നെത്തിയ സംഘം സഞ്ചരിച്ച ട്രാവലര്‍ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇരുപത്തഞ്ചടിയോളം താഴ്ചയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 'സാധാരണക്കാരന് കളി കാണാന്‍ കഴിയില്ലെന്നാണ് ഉദ്ദേശിച്ചത്'; തെറ്റായി വ്യാഖ്യാനിച്ചെന്ന് മന്ത്രി അബ്ദുറഹിമാന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ