'യുവതി'യായി ഫെയ്‌സ്ബുക്കില്‍ ചാറ്റിങ്ങ്; നഗ്‌ന ഫോട്ടോ കൈക്കലാക്കി ഭീഷണി; 12 ലക്ഷം രൂപ തട്ടിയെടുത്തു, അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2023 10:34 AM  |  

Last Updated: 18th January 2023 10:34 AM  |   A+A-   |  

vishnu_arrest

അറസ്റ്റിലായ വിഷ്ണു

 

കോട്ടയം : ഓണ്‍ലൈന്‍ ഹണിട്രാപ് വഴി 12 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര പൂവാര്‍ ഉച്ചക്കട ശ്രീജഭവന്‍ എസ് വിഷ്ണു (25) ആണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്. യുവതിയെന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി കടുത്തുരുത്തി സ്വദേശിയായ യുവാവുമായി സൗഹൃദം സ്ഥാപിച്ചു. 

തുടര്‍ന്ന് യുവാവിന്റെ നഗ്‌ന ഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു. നഗ്‌ന ഫോട്ടോകള്‍ കുടുംബത്തിനും വീട്ടുകാര്‍ക്കും അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തി 2018 മുതല്‍ പണം തട്ടിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

കഴിഞ്ഞദിവസം 15 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ യുവാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. പൊലീസിന്റെ നിര്‍ദേശപ്രകാരം, 20 ലക്ഷം രൂപ നല്‍കാമെന്നു യുവാവ് സമ്മതിച്ചു. പണം വാങ്ങാന്‍ തിരുവനന്തപുരം കിളിമാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമെത്തിയ വിഷ്ണുവിനെ പൊലീസ് പിടികൂടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പറവൂരിലെ ഹോട്ടലില്‍ വീണ്ടും പഴകിയ ഭക്ഷണം; പിടികൂടിയത് അല്‍ഫാം ഉള്‍പ്പടെ; പൂട്ടാന്‍ നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ