'കുടുംബകാര്യത്തിൽ ഇടപെടാൻ നീയാരാടാ'; അമ്മയെ തല്ലുന്നത് തടഞ്ഞു, പൊലീസുകാരനെ മർദിച്ച് മകൻ; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st January 2023 06:16 PM  |  

Last Updated: 21st January 2023 06:16 PM  |   A+A-   |  

Son bests policeman who stopped harassing mother in varkala

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; കിടപ്പുരോഗിയായ അമ്മയെ ഉപദ്രവിക്കുന്നത് തടഞ്ഞ പൊലീസുകാരന് മകന്‍റെ മര്‍ദനം. അയിരൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ മയ്യനാട് സ്വദേശി സജീവിനാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പുല്ലാന്നികോട് സ്വദേശിയായ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

പൊലീസുകാരനെ അസഭ്യം പറഞ്ഞ് നെ‌ഞ്ചിൽ ഇടിക്കുകയും യൂണിഫോമിന്‍റെ കോളറിൽ പിടിച്ചുവലിച്ച്  കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. ഇന്നലെ രാത്രി ഒന്പതിന് ആയിരുന്നു സംഭവം. മാന്തറയിൽ അടിപിടിയുണ്ടായ പ്രദേശത്തേക്ക് പോകുന്ന വഴിക്കാണ് മകൻ കിടപ്പുരോഗിയായ അമ്മയെ ക്രൂരമായി ഉപദ്രവിക്കുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചത്. 

ഷൈജുവിന്‍റെ വീട്ടിലെത്തിയ പൊലീസ് അമ്മയെ ഉപദ്രവിക്കുന്നത് തടഞ്ഞു. ഇതിന്‍റെ വിരോധത്തിൽ പ്രതി  ഇടവയിൽ നിന്ന് കാപ്പിൽ ഹൈസ്‍കൂളിലേക്ക് പോകുന്ന റോഡ‍ിൽവച്ച് പൊലീസ് സ്റ്റേഷൻ തടഞ്ഞാണ് ആക്രമണം നടത്തിയത്. കുടുംബകാര്യത്തിൽ ഇടപെടാൻ നീയാരാടാ എന്ന് പറഞ്ഞ് തടഞ്ഞുനിര്‍ത്തിയായിരുന്നു മർദ്ദനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സസ്പെൻഷനിലായി, എസ്ഐയെ ഫോണിൽ വിളിച്ച് വധഭീഷണിയും തെറിയും; എഎസ്ഐ അറസ്റ്റിൽ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ