

തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേള തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളും ഉയര്‍ത്തി പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. നിയമസഭയിലെ തര്‍ക്കത്തില്‍ സമവായമില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
സഭയില്‍ ഒരു ചര്‍ച്ചയും നടന്നില്ലെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥയാണെന്നും വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ വീട്ടിലേക്ക് പൊലീസിനെ അയച്ച മോദി സര്‍ക്കാരിന്റെ അതേ സമീപനമാണ് ഇവിടേയും. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. കെ കെ രമയുടെ പരാതിയില്‍ കേസെടുക്കണം.പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് എതിരെ കള്ളക്കേസുകളെടുക്കുന്നു. സഭയുമായി സഹകരിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും, അതിനുപറ്റിയ സാഹചര്യമല്ല ഉള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ പോലും പ്രതിപക്ഷത്തിന് അനുമതി നല്‍കുന്നില്ല. നോട്ടീസ് അവതരിപ്പിക്കുക എന്നത് പ്രതിപക്ഷത്തിന്റെ അവകാശമാണ്. അതില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. സഭ നടത്തിക്കൊണ്ടുപോകാന്‍ സഹകരിക്കണമെന്ന് സ്പീക്കര്‍ ഷംസീര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. ബഹളത്തിനിടെ അരമണിക്കൂറോളം സഭാനടപടികള്‍ തുടര്‍ന്നു.
എന്നാല്‍ പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നതോടെ സഭ നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചതായി സ്പീക്കര്‍ അറിയിച്ചു. പ്രതിപക്ഷത്തിന്റേത് ശുദ്ധമര്യാദകേടാണെന്ന് മന്ത്രി സജി ചെറിയാന്‍ വിമര്‍ശിച്ചു. രാവിലെ 11 മണിക്ക് കാര്യോപദേശക സമിതി യോഗം ചേരുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates