ചടയമംഗലത്ത് ശബരിമല തീർത്ഥാടകരുടെ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; രണ്ടു മരണം

അപകടത്തിൽപ്പെട്ടത് മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള കാറാണ്
car accident
ചടയമംഗലത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; രണ്ടു മരണംടിവി ദൃശ്യം
Updated on

കൊല്ലം: കൊല്ലം ചടയമം​ഗലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കുട്ടികൾ ഉൾപ്പെടെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി 11.30 ന് ആയിരുന്നു അപകടം.

അപകടത്തിൽപ്പെട്ടത് മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള കാറാണ് . കാറിൽ ഉണ്ടായിരുന്നത് ഇതര സംസ്ഥാനക്കാരാണെന്നാണ് വിവരം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com