മികച്ച നടനും സംവിധായകനുമായി നിരവധി ഹിറ്റ് സിനിമകൾ സമ്മാനിക്കാൻ പ്രതാപ് പോത്തനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ വിവാഹജീവിതത്തിൽ അദ്ദേഹം വീണുപോയി. രണ്ടു വട്ടം പരീക്ഷണം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പ്രതാപ് പോത്തന്റെ അഭിപ്രായത്തിൽ വിവാഹം വെറുമൊരു അഡ്ജസ്റ്റ്മെന്റ് മാത്രമാണ്. അതിൽ സ്നേഹവും പ്രണയവുമില്ലെന്നും ഒരു റൂട്ട് തയ്യാറാക്കി ആ വഴിയിലൂടെ മാത്രം പോകണം എന്നുപറഞ്ഞാൽ എന്തൊരു ബോറാണ് എന്നുമാണ് ഒരിക്കൽ അദ്ദേഹം പറഞ്ഞത്.
നടി രാധികയെയാണ് പ്രതാപ് പോത്തൻ ആദ്യം വിവാഹം കഴിച്ചത്. വീട്ടുകാരുടെ എതിർപ്പു വകവയ്ക്കാതെ നടത്തിയ പ്രണയ വിവാഹം. രണ്ടു വർഷം മാത്രമാണ് ഇത് നീണ്ടുനിന്നത്. വിവാഹമോചനത്തിന് രണ്ടുപേരും കാരണക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. "എനിക്കു പ്രണയമായിരുന്നു രാധികയോട്. വിവാഹം കഴിക്കാമെന്ന് രണ്ടാളും ഒരുമിച്ച് തീരുമാനിച്ചു. ഞാനത് എല്ലാവരേയും അറിയിച്ചു. വീട്ടുകാർ സഹകരിച്ചില്ല. ഞാനൊരു തെറ്റാണ് ചെയ്‌തതെന്ന് അവർ എന്നെ കുറ്റപ്പെടുത്തി. രാധികയുടെ ആൾക്കാരും സഹകരിച്ചില്ല. ഞങ്ങൾ ഒറ്റയ്‌ക്ക് മുന്നോട്ടു പോയി. ഞങ്ങൾക്കു കുട്ടികളുണ്ടായില്ല. രണ്ടു വർഷം ഒന്നിച്ചു കഴിഞ്ഞു. പിന്നീട് ബന്ധം ഡ്രൈ ആയി. പ്രശ്നങ്ങളായി. ഒടുവിൽ വേർപിരിഞ്ഞു. ആ ബന്ധം തകർന്നതിൽ ഞങ്ങൾ രണ്ടുപേരും കുറ്റക്കാരാണ്. നിങ്ങൾക്കൊരാളെ മാത്രമായി കുറ്റപ്പെടുത്താനാകില്ല,"
പ്രതാപ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത മീണ്ടും ഒരു കാതൽ കഥൈ എന്ന ചിത്രത്തിലെ നായികയായിരുന്നു രാധിക. ചിത്രത്തിന്റെ നിർമാണ സമയത്തായിരുന്നു ഇരുവരും പ്രണയത്തിലായത്. 1985ലൽ വിവാഹിതരായ ഇവർ 1986ൽ വിവാഹമോചിതരായി. അതിനു ശേഷം നടൻ ശരത് കുമാറിനെയാണ് രാധിക വിവാഹം ചെയ്തത്. പ്രതാപും മറ്റൊരു വിവാഹം കഴിച്ചു. 1990ൽ അമല സത്യനാഥുമായി വിവാഹം കഴിച്ചെങ്കിലും 22 വർഷത്തെ ദാമ്പത്യം 2012 ൽ അവസാനിപ്പിക്കുകയായിരുന്നു.
"രണ്ടു വ്യത്യസ്‌ത വ്യക്‌തികൾ ഒന്നിക്കുന്നു. പക്ഷേ പലപ്പോഴും അവർ ഒന്നിക്കുകയല്ല. ഒന്നാകാത്തിടത്തോളം ആ ബന്ധം തകരുകയല്ലാതെ മറ്റ് മാർഗ്ഗമില്ലല്ലോ. ഒന്നിക്കുവാനുള്ള പരീക്ഷണങ്ങളായിരുന്നു എന്റെ ബന്ധങ്ങൾ എല്ലാം. അതിലൊക്കെ പരാജയപ്പെടുകയും ചെയ്‌തു," എന്നായിരുന്നു വിവാഹപരാജയത്തെക്കുറിച്ച് ഒരിക്കൽ പ്രതാപ് പോത്തൻ പറഞ്ഞത്. മരണശേഷം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പങ്കുവച്ച ഓർമകളിലും പ്രതാപ് പോത്തന്റെ വിവാഹജീവിതത്തിലെ പ്രശ്നങ്ങള്ക്കുറിച്ച് പറയുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates