കന്നട ചലച്ചിത്ര നിർമാതാവ് രാമു കോവിഡ് ബാധിച്ച് മരിച്ചു

കന്നട ചലച്ചിത്ര നിർമാതാവ് രാമു കോവിഡ് ബാധിച്ച് മരിച്ചു
നിർമാതാവ് രാമു/ ട്വിറ്റർ
നിർമാതാവ് രാമു/ ട്വിറ്റർ
Updated on
1 min read

ബംഗളൂരു: കന്നട ചലച്ചിത്ര രാമു (52) കോവിഡ് ബാധിച്ച് മരിച്ചു. പനി, ശ്വാസ തടസം എന്നിവയെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയോടെ ആരോഗ്യനില മോശമാവുകയായിരുന്നു.

മൂന്ന് പതിറ്റാണ്ടുകളായി കന്നട സിനിമയിലെ സജീവസാന്നിധ്യമാണ് രാമു. എകെ 47, ലോക്ക് അപ്പ് ഡെത്ത്, കലാസിപല്യ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവാണ്. 

രാമുവിന്റെ മരണത്തിൽ പുനീത് രാജ്കുമാറടക്കം ഒട്ടനവധി സിനിമാപ്രവർത്തകരും ആരാധകരും അനുശോചനം രേഖപ്പെടുത്തി. നടി മലശ്രീയാണ് ഭാര്യ. അനന്യ, ആര്യൻ എന്നിവർ മക്കളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com