മോഹൻലാലിന്റെ പുതിയ വീട്ടിലെത്തി മമ്മൂട്ടി, താര രാജാക്കന്മാർ ഒന്നിച്ചുള്ള ചിത്രം വൈറൽ
മോഹൻലാലിന്റെ എറണാകുളത്തെ പുതിയ ഫ്ലാറ്റിൽ സന്ദർശനത്തിനെത്തി മമ്മൂട്ടി. മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മമ്മൂട്ടി തന്നെയാണ് പുതിയ വീട് സന്ദർശിച്ച വിവരം ആരാധകരെ അറിയിച്ചത്. മലയാളത്തിലെ സൂപ്പർതാരങ്ങൾ ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ലാലിന്റെ പുതിയ വീട്ടിൽ എന്ന അടിക്കുറിപ്പിലാണ് മമ്മൂട്ടി ചിത്രം പോസ്റ്റ് ചെയ്തത്. ഇച്ചാക്ക എന്ന കുറിപ്പിലാണ് മോഹൻലാൽ ചിത്രം പങ്കുവച്ചത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. നടൻ രമേശ് പിഷാരടിയും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. ഇതിനു മുൻപ് പൃഥ്വിരാജ് അടക്കം നിരവധി പേർ മോഹൻലാലിന്റെ വീട് സന്ദർശിച്ചിരുന്നു. എമ്പുരാൻ സിനിമയുടെ പ്രഖ്യാപനം നടന്നതും ഇവിടെവച്ചാണ്.
ഒരു മാസം മുൻപാണ് മോഹൻലാൽ എറണാകുളത്ത് പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയത്. കുണ്ടന്നൂരുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിലാണ് രണ്ടു നിലകളിലുള്ള ഫ്ളാറ്റ് താരം വാങ്ങിയത്. 5, 16 നിലകൾ ചേർത്ത് ഏകദേശം 9000 ചതുരശ്രയടിയുള്ള ഡ്യൂപ്ലക്സ് ഫ്ലാറ്റാണ്. ആഡംബര വീടിനെ വെല്ലുന്ന സൗകര്യങ്ങളാണ് പുതിയ ഫ്ലാറ്റിൽ ഒരുക്കിയിരിക്കുന്നത്. ഗസ്റ്റ് ലിവിങ് , ഡൈനിങ്, പൂജാ റൂം, പാൻട്രി കിച്ചൻ, വർക്കിങ് കിച്ചൻ എന്നിവയാണ് താഴത്തെ നിലയിൽ. പാചകത്തിൽ താൽപര്യമുള്ള താരം വിപുലമായാണ് കിച്ചൻ ഒരുക്കിയിട്ടുള്ളത്. ആഡംബരം നിറയുന്ന നാല് കിടപ്പുമുറികൾ ഫ്ലാറ്റിലുണ്ട്. ഇതുകൂടാതെ മേക്കപ്പ് റൂം, സ്റ്റാഫ് റൂമുമുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
