

മലയാളത്തിലെ എവര്‍ ഗ്രീന്‍ സിനിമകളിലൊന്നാണ് തലയണമന്ത്രം. സത്യന്‍ അന്തിക്കാട് ഒരുക്കിയ ചിത്രത്തില്‍ ഉര്‍വശിയും ശ്രീനിവാസനുമായിരുന്നു പ്രധാന താരങ്ങള്‍. ജയറാം, പാര്‍വതി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഉര്‍വശിയുടെ ചിത്രത്തിലെ അഭിനയം ഇന്നും പ്രശംസിക്കപ്പെടുന്നതാണ്.
തലയണമന്ത്രത്തിന്റെ ചിത്രീകരണ ഓര്‍മകള്‍ പങ്കിടുകയാണ് ഉര്‍വശി. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വ്വശി മനസ് തുറന്നത്. തന്റെ അമ്മായിയാണ് തലയണമന്ത്രത്തിലെ കഥാപാത്രമെന്നാണ് ഉര്‍വശി പറയുന്നത്. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പാര്‍വതിയും ജയറാമും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഉര്‍വശി ഓര്‍ക്കുന്നുണ്ട്.
''സത്യേട്ടേന്‍ വേഗത്തിലൊന്ന് കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു തന്നു. അതുകേട്ടപ്പോള്‍ എന്റെ വിചാരം പഴയ പടത്തിലൊക്കെ ഗോഷ്ടികള്‍ കാണിച്ച് പോകുന്ന വില്ലത്തികളില്ലേ, അതുപോലെയാകും ചെയ്യാനെന്നാണ്. ഇതുകേട്ട് സത്യേട്ടന്‍ പറഞ്ഞു, അതൊന്നും വേണ്ട. നാച്വറലായി ചെയ്താല്‍ മതി. കുശുമ്പും കുന്നായ്മയും എനിക്കുണ്ട് എന്ന് ഉള്ളില്‍ ചിന്തിച്ചോളൂ. അങ്ങനെ ഞാന്‍ മനസിലുറപ്പിച്ചു. എനിക്ക് കുശുമ്പുണ്ട്, പാര്‍വതിയോടും ജയറാമിനോടും എല്ലാവരോടും കുശുമ്പുണ്ട്.'' ഉര്‍വശി പറയുന്നു.
അന്ന് ഞാനും ജയറാമും വിജയിച്ച താരജോഡിയായിട്ട് നില്‍ക്കുന്ന സമയമാണ്. ഇതിലാണെങ്കില്‍ ജയറാമിന്റെ ചേട്ടത്തിയായിട്ടാണ് ഞാന്‍ അഭിനയിക്കേണ്ടത്. പക്ഷെ അന്നൊന്നും അഭിനേതാക്കള്‍ക്കിടയില്‍ ഈഗോയില്ല. ഞാനും അശ്വതിയും ഓരോ കഥാപാത്രങ്ങള്‍ ചെയ്യുന്നുവെന്നേ കരുതിയുള്ളൂ. അവള്‍ക്കും ഒന്നും അറിയില്ല. എനിക്കും ഒന്നുമറിയില്ല. കിട്ടുന്ന സമയത്ത് സന്തോഷമായിട്ടിരിക്കുക എന്നതേ ഞങ്ങളുടെ ചിന്തയിലുള്ളൂവെന്നും താരം പറയുന്നു.
ജയറാമും പാര്‍വതിയും കടുത്ത പ്രണയത്തിലായ സമയമാണത്. രണ്ടുപേരേയും കൂട്ടിമുട്ടിക്കാനുള്ള ഹംസങ്ങളുടെ പണിയാണ് ഞങ്ങള്‍ക്ക്. അതിന്റെ പേരില്‍ പാര്‍വതിയുടെ അമ്മയുടെ അടുത്തു നിന്ന് എനിക്ക് ധാരാളം ചീത്ത കിട്ടിയിട്ടുണ്ടെന്നും താരം പറയുന്നു. സിനിമയിലെ ഒരു രംഗത്തിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ അനുഭവവും ഉര്‍വശി പങ്കുവെക്കുന്നുണ്ട്.
''തലയണമന്ത്രത്തില്‍ ഒരു സീനുണ്ട്. ജയറാം ഒരാളെ തല്ലുമ്പോള്‍ ശ്രീനിയേട്ടന്‍ ഇടപെടുകയാണ്. അതില്‍ പാര്‍വതിയുണ്ട്. ഞങ്ങളെല്ലാം ഇവര്‍ ചെയ്യുന്നത് നോക്കി അപ്പുറത്ത് മാറി നില്‍ക്കുന്നു. അതില്‍ ശ്രീനിയേട്ടന്റെ ഡയലോഗ്, എന്റെ സുഹൃത്തിനെ നീ തല്ലിയല്ലെടാ. ആദ്യത്തെ ഭാഗം തന്നെ കയ്യില്‍ നിന്നും പോയി. എന്റെ സുഹൃത്തിനെ നീ തുല്യയത് എന്നെ തുല്യയതിന് തല്യമാണെടാ. അതോടെ മൊത്തം കുളമായി. ഞങ്ങളെല്ലാവരും ഇതുകേട്ട് ചിരിച്ചു മറിയുകയാണ്. പക്ഷെ ആ സീനില്‍ അഭിനയിച്ച പാര്‍വതിയ്ക്ക് മാത്രം ഇതൊന്നും മനസിലായതേയില്ല. ബ്ലിംഗസ്യാന്ന് നിന്നു കൊണ്ട് അവള്‍ ചോദിക്കുകയാണ്. എന്താണ് എല്ലാവരും ചിരിക്കുന്നേ എന്ന്.'' താരം പറയുന്നു.
അതോടെ അതൊരു കൂട്ടച്ചിരിയായി. അവളരെ പറഞ്ഞിട്ട് കാര്യമല്ല. അന്നവള്‍ക്ക് ജയറാം എന്നൊരു ശ്രദ്ധ മാത്രമേയുള്ളൂ. ഈ ഷോട്ട് കഴിഞ്ഞ ശേഷം ജയറാമിനൊപ്പം അപ്പുറത്ത് പോയിരുന്ന് സംസാരിക്കണം. അതിനിടയ്ക്ക് ശ്രീനിവാസനും ഇന്നസെന്റനുമൊക്കെ എന്ത് പറഞ്ഞാലെന്താ? എന്നും ഉര്‍വശി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
