കുട്ടിയെ കാറിനുള്ളിൽ വെച്ച് പീഡിപ്പിച്ചു; പ്രതിക്ക് 10 വർഷം തടവ് വിധിച്ച് അബുദാബി കോടതി

ഇരയുടെ സ്കൂളിന് സമീപം വാഹനം നിർത്തിയിട്ടിരിക്കുന്നതും,പ്രതി അതിൽ നിന്നിറങ്ങുന്നത് അടക്കമുള്ള സി സി ടി വി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു.
 sexually abusing child inside car
Man gets 10-year jail term in Abu Dhabi for sexually abusing child inside car.file
Updated on
1 min read

അബുദാബി: കാറിനുള്ളിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് അബുദാബി കോടതി. പുറത്തിറങ്ങിയാല്‍ ഇരയുടെ വീടിന് സമീപം പ്രതി താമസിക്കാൻ പാടില്ലെന്നും കോടതി വിധിയിൽ പറയുന്നു. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്

 sexually abusing child inside car
വാഹനാപകടം: ഡ്രൈവറെയും വാഹനം റിപ്പയർ ചെയ്ത ആളെയും ദുബൈ പൊലീസ് പിടികൂടി

10 വയസ്സുകാരനായ കുട്ടിയെ പ്രതി വാഹനത്തിൽ കയറ്റിയ ശേഷം വീടിന് സമീപമുള്ള പ്രദേശത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു. അബുദാബി പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വാഹനം സംഭവ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നതായി കണ്ടെത്തി. ഇരയുടെ സ്കൂളിന് സമീപം വാഹനം നിർത്തിയിട്ടിരിക്കുന്നതും,പ്രതി അതിൽ നിന്നിറങ്ങുന്നത് അടക്കമുള്ള സി സി ടി വി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു.

 sexually abusing child inside car
ഇ​റാ​ന്റെ മിസൈൽ ആക്രമണം തകർത്തത് എങ്ങനെ?; അന്ന് രാത്രിയിൽ ഖത്തർ നടത്തിയ സൈനീക നീക്കത്തിന്‍റെ ദൃശ്യങ്ങൾ കാണാം

കോടതിയിൽ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് അബുദാബി ക്രിമിനൽ കോടതി കണ്ടെത്തി. ഇതിനു ശേഷമാണ് പ്രതി ആയ യുവാവിനെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. യു എ ഇയിലെ കുട്ടികൾക്കായുള്ള വദീമ നിയമം അനുസരിച്ചാണ് പ്രതിക്ക് ശിക്ഷ നൽകിയത്. ശാരീരികവും,മാനസികവുമായ പീഡനങ്ങൾ ഉൾപ്പെടെയുള്ള വിവിധതരം അതിക്രമങ്ങളിൽ നിന്ന്  കുട്ടികളെ സംരക്ഷിക്കാൻ വേണ്ടിയാണ് 'വദീമ നിയമം' രാജ്യത്ത് കൊണ്ട് വന്നത്.

Summary

Gulf news: Man gets 10-year jail term in Abu Dhabi for sexually abusing child inside car.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com