കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു ; 24 മണിക്കൂറിനിടെ 46,951 പേര്‍ക്ക് രോഗബാധ ; ചികില്‍സയിലുള്ളവര്‍ മൂന്നര ലക്ഷത്തിലേക്ക്

കഴിഞ്ഞ ഒരാഴ്ചയായി രോഗവ്യാപനത്തില്‍ വന്‍ കുതിച്ചുകയറ്റമാണ് ഉണ്ടാകുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു
കോവിഡ് പരിശോധന/ ഫയല്‍ ചിത്രം
കോവിഡ് പരിശോധന/ ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 46,951 പേര്‍ക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. കഴിഞ്ഞ നവംബര്‍ ഏഴിന് ശേഷം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് രോഗവ്യാപനത്തില്‍ വന്‍ കുതിച്ചുകയറ്റമാണ് ഉണ്ടാകുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

പുതുതായി  46,951 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 1,16,46,081 ആയി. നിലവില്‍ 3,34,646 പേരാണ് ചികില്‍സയിലുള്ളത്. ഇന്നലെ 21,180 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം  1,11,51,468  ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഇന്നലെ 212 പേരാണ് കോവിഡ് രോഗബാധ മൂലം മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 1,59,967 ആയി. ജനുവരി ഒമ്പതിന് 228 പേര്‍ മരിച്ചതാണ് ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്ക്. മഹാരാഷ്ട്ര കോവിഡ് വ്യാപനത്തില്‍ ഏറ്റവും രൂക്ഷമായ സ്ഥിതിയിലാണ്. 30,535 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 

സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധിത നിരക്കാണിതെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബില്‍ 2644, കേരളത്തില്‍ 1875, കര്‍ണാടകത്തില്‍ 1715, ഗുജറാത്തില്‍ 1580 എന്നിങ്ങനെയാണ് ഉയര്‍ന്ന രോഗബാധിതരുടെ കണക്ക്. രോഗവ്യാപനം കൂടുന്നത് കണക്കിലെടുത്ത് രാജസ്ഥാനില്‍ ജയ്പൂരും അജ്മീറും അടക്കം എട്ടു നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഛത്തീസ് ഗഡില്‍ സ്‌കൂളുകളും കോളജുകളും അംഗണവാടികളും അടച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com