രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം, വീണ്ടും 20,000ലേറെ രോ​ഗികൾ; ചികിത്സയിലുള്ളവർ രണ്ടുലക്ഷ​ത്തിലേക്ക് 

ആഴ്ചകൾക്ക് ശേഷം വീണ്ടും പ്രതിദിന കോവിഡ് കേസുകൾ 20,000 കടന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. ആഴ്ചകൾക്ക് ശേഷം വീണ്ടും പ്രതിദിന കോവിഡ് കേസുകൾ 20,000 കടന്നു. 24 മണിക്കൂറിനിടെ 22,854പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം 1,12,85,561 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 126 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,58,189 ആയി ഉയർന്നു. നിലവിൽ 1,89,226 പേരാണ് ചികിത്സയിൽ കഴിയുന്നത്.

24 മണിക്കൂറിനിടെ 18,100 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 1,09,38,146 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com