ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 41,195 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 490 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.
നിലവില്‍ ചികില്‍സയിലുള്ളത് 3,87,987 പേരാണ്. പുതുതായി 41,195 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെ, രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 32.08 ദശലക്ഷം ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്. ഇന്ത്യയില്‍ ആകെ കോവിഡ് മരണം 4,29,669 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈറസ് ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന രാജ്യത്ത് മൂന്നാം തരംഗം ആരംഭിച്ചതിന്റെ സൂചനയായി ഏതാനും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates