പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പലഹാരം ചോദിച്ചു കരഞ്ഞു, 20 മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ ഭിത്തിയിൽ അടിച്ചു കൊന്നു

കുട്ടിയുടെ അച്ഛൻ വിവേക് ഉയികെയെ (28) പൊലീസ് അറസ്റ്റ് ചെയ്തു
Published on

മുംബൈ :  പലഹാരം വേണമെന്ന് ആവശ്യപ്പെട്ട് കരഞ്ഞ കുട്ടിയെ പിതാവ് ഭിത്തിയിൽ അടിച്ചു കൊന്നു.  മുംബൈയിൽ  നിന്ന് 900 കിലോമീറ്റർ അകലെ ഗോണ്ടിയയിലാണു സംഭവം. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ വിവേക് ഉയികെയെ (28) പൊലീസ് അറസ്റ്റ് ചെയ്തു. 

20 മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് അച്ഛൻ വിവേക് ഭിത്തിയിൽ അടിച്ചു കൊലപ്പെടുത്തിയത്. ഗോതമ്പുമാവ് കൊണ്ടുള്ള ഖാജ എന്ന പലഹാരത്തിനായി കുഞ്ഞ് കരഞ്ഞപ്പോൾ അതു വാങ്ങാൻ കുട്ടിയുടെ അമ്മ 5 രൂപ വിവേകിനോടു ചോദിച്ചു. 

ഇതിന് പിന്നാലെയാണ് ഇയാൾ കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ്  വിവേകിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com