കോവിഡ് പിടിയിൽ രാജ്യം, ഇന്നും രണ്ടരലക്ഷത്തിലധികം രോ​ഗികൾ; ചികിത്സയിലുള്ളവർ 20ലക്ഷം കടന്നു

തുടർച്ചയായ ആറാം ദിവസവും രാജ്യത്ത് രണ്ടുലക്ഷത്തിലധികം കോവിഡ് രോ​ഗികൾ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂഡൽഹി: തുടർച്ചയായ ആറാം ദിവസവും രാജ്യത്ത് രണ്ടുലക്ഷത്തിലധികം കോവിഡ് രോ​ഗികൾ. 24 മണിക്കൂറിനിടെ 2,59,170 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം 1,53,21,089 ആയി ഉയർന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷം കടന്നു. 20,31,977   പേരാണ് ചികിത്സയിൽ കഴിയുന്നതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 1,761 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ  1,80,530 ആയി ഉയർന്നു. നിലവിൽ 12,71,29,113 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 1,54,761 പേരാണ് രോ​ഗമുക്തി നേടിയത്. രോ​ഗമുക്തരുടെ ആകെ എണ്ണം  1,31,08,582  ആയി ഉയർന്നതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

കോവി‍ഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയിൽ പുതുതായി 58,924 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിൽ 28,000ന് മുകളിലാണ് വൈറസ് ബാധിതർ. ​ഗുജറാത്തിൽ ഇന്നലെ 11000 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com