മഹാരാഷ്ട്രയിലും പഞ്ചാബിലും സ്ഥിതി രൂക്ഷം, കോവിഡ് മരണങ്ങളില്‍ 88 ശതമാനവും 45 വയസിന് മുകളിലുള്ളവര്‍: കേന്ദ്രസര്‍ക്കാര്‍ 

കോവിഡ് വ്യാപനം നേരിടുന്ന മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷമെന്ന് കേന്ദ്രസര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം നേരിടുന്ന മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷമെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് കേസുകള്‍ കൂടുതലായി കണ്ടെത്തിയ പത്തു ജില്ലകളില്‍ ഒന്‍പതും മഹാരാഷ്ട്ര സംസ്ഥാനത്തിലാണ്. ഒരെണ്ണം കര്‍ണാടകയിലും. രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങളില്‍ 88 ശതമാനവും 45 വയസിന് മുകളിലുള്ളവരാണെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 28,000 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പഞ്ചാബിലും സ്ഥിതി രൂക്ഷമാണ്. ഈ രണ്ടു സംസ്ഥാനങ്ങള്‍ക്ക് പുറമേ ഗുജറാത്ത്, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ആശങ്ക രേഖപ്പെടുത്തി. ഗുജറാത്തില്‍ 1700 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. മധ്യപ്രദേശില്‍ 1500 പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തി. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ജാഗ്രത പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം കൊറോണ വൈറസിന്റെ ( ഡബിള്‍ മ്യൂട്ടന്റ് വേരിയന്റ്) സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ കണ്ടെത്തിയ വൈറസ് വകഭേദങ്ങള്‍ക്ക് പുറമേയാണിത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com