ഒമര്‍ അബ്ദുള്ളയും ഭാര്യ പായലും വിവാഹമോചനത്തിലേയ്ക്ക്; സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു

വിവാഹമോചനം അനുവദിക്കാത്ത ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ഒമര്‍ അബ്ദുള്ള സുപ്രീം കോടതിയെ സമീപിച്ചത്.
Omar Abdullah & Wife
Omar Abdullah & Wife x
Updated on
1 min read

ജമ്മു: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യ പായല്‍ അബ്ദുള്ളയും വിവാഹമോചനത്തിലേയ്ക്ക്. ഇരുവരും പരസ്പര സമ്മതത്തോടെ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചതായി സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. തനിക്ക് വിവാഹമോചനം അനുവദിക്കാത്ത ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ഒമര്‍ അബ്ദുള്ള സുപ്രീം കോടതിയെ സമീപിച്ചത്.

വിവാഹമോചനത്തിനായി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരം സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതായും ഇന്ന് കോടതിയെ അറിയിച്ചു. ഇരുവിഭാഗവും പരസ്പര സമ്മതത്തോടെ പിരിയാന്‍ ധാരണയായതായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നില്‍ വ്യക്തമാക്കി. ജൂലൈ 22-നാണ് വിവാഹമോചന അപേക്ഷ സമര്‍പ്പിച്ചതെന്നാണ് ബെഞ്ചിനെ അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന്, വിഷയത്തില്‍ അനുയോജ്യമായ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് നരസിംഹ വ്യക്തമാക്കി.

ഇരുവിഭാഗവും പരസ്പരം നല്‍കിയിട്ടുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കാന്‍ ധാരണയായതായും കപില്‍ സിബല്‍ കോടതിയെ ധരിപ്പിച്ചു. ഈ വിവരങ്ങളെല്ലാം കോടതി ഉത്തരവിന്റെ ഭാഗമാക്കുമെന്ന് ജസ്റ്റിസ് നരസിംഹ പറഞ്ഞു. 1994 സെപ്റ്റംബര്‍ 1-നായിരുന്നു ഒമര്‍ അബ്ദുള്ളയുടെയും പായല്‍ അബ്ദുള്ളയുടെയും വിവാഹം. 2009 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. ഉപേക്ഷിച്ച് പോകല്‍, ക്രൂരത എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒമര്‍ അബ്ദുള്ള നേരത്തെ കുടുംബ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ദാമ്പത്യബന്ധം വീണ്ടെടുക്കാനാവാത്ത വിധം തകര്‍ന്നുവെന്ന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി 2016 ഓഗസ്റ്റ് 30-ന് കുടുംബ കോടതി ഈ ഹര്‍ജി തള്ളി. തുടര്‍ന്ന് ഒമര്‍ അബ്ദുള്ള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുടുംബകോടതി ഉത്തരവ് ശരിവെച്ചുകൊണ്ട് 2023 ഡിസംബറില്‍ ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജീവ് സച്ദേവ, ജസ്റ്റിസ് വികാസ് മഹാജന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചും വിധി പ്രസ്താവിച്ചു. ഇതേത്തുടര്‍ന്നാണ് ഒമര്‍ അബ്ദുള്ള പരമോന്നത് കോടതിയെ സമീപിച്ചത്.

Omar Abdullah & Wife
'നരേന്ദ്രമോദിയുടെ ആജീവാനന്ത അനുയായി'; ചാനലുകളിലെ ബിജെപി മുഖം; ഷെഹ്‌സാദ് പൂനെവാല പാര്‍ട്ടി വിട്ടു
Omar Abdullah & Wife
മെഡിക്കല്‍ പിജി പരീക്ഷയ്ക്കിടെ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പില്‍ ചോര്‍ന്നു: അന്വേഷണം പ്രഖ്യാപിച്ച് ഒഡിഷ സര്‍ക്കാര്‍
Omar Abdullah & Wife
'നിങ്ങളുടെ ചര്‍മത്തിനു രാജ്യത്തിന്റെ ഭാവിയെക്കാള്‍ തിളക്കമുണ്ട്'; പ്രധാനമന്ത്രിയുടെ വിഡിയോയില്‍ വിമര്‍ശിച്ച് അഭിജിത് ദീപ്‌കെ
Summary

Omar Abdullah & Wife Agree To Dissolve Marriage, File Application In Supreme Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com