കറവ വറ്റിയ പശുക്കളെ ബിജെപി നേതാക്കളുടെ വീടിന് പുറത്ത് കെട്ടിയിടൂ, സംരക്ഷിക്കുമോ എന്ന് കാണാമെന്ന് ലാലു പ്രസാദ് യാദവ്

കറവ വറ്റിയ പശുക്കളെ ബിജെപി നേതാക്കളുടെ വീടിന് പുറത്ത് കെട്ടിയിടൂ, സംരക്ഷിക്കുമോ എന്ന് കാണാമെന്ന് ലാലു പ്രസാദ് യാദവ്
Updated on
1 min read

ന്യൂഡല്‍ഹി: പ്രായം ചെന്നതും കറവ വറ്റിയതുമായി പശുക്കളെ ബിജെപി നേതാക്കളുടെ വീട്ടുമുറ്റത്ത് കെട്ടിയിടൂ, അവയെ ബിജെപി നേതാക്കള്‍ സംരക്ഷിക്കുന്നുണ്ടോ ഇല്ലെയോ നോക്കാമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ബിജെപിയും ആര്‍എസ്എസും പശുസംരക്ഷണം നടത്തുന്നത് പശുക്കളോടുള്ള ഇഷ്ടം കൊണ്ടല്ല മറിച്ച് വോട്ടിന് വേണ്ടിയാണെന്ന തന്റെ ആരോപണം തെളിയിക്കുന്നതിനായാണ് പാര്‍ട്ടി പ്രവര്‍ത്തകരോടെ ലാലു പ്രസാദ് പശുക്കളെ കെട്ടാന്‍ പറഞ്ഞത്.

ഗോ രക്ഷയുടെ പേരില്‍ ന്യൂനപക്ഷത്തെ  പ്രീണിപ്പിച്ച് വോട്ടുകള്‍ നേടിയെടുക്കാനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ശ്രമം. പാലിന് വേണ്ടിയല്ല പശു സംരക്ഷണം നടത്തുന്നത്. മറിച്ച് വോട്ടിന് വേണ്ടിയാണ്. കറവ വറ്റിയ പശുവിനെ ഈ നേതാക്കളുടെ വീട്ടുമുറ്റ്ത്ത് കെട്ടിയാല്‍ അറിയാന്‍ പറ്റും ഇവര്‍ ആ മൃഗത്തെ എന്ത് ചെയ്യുമെന്ന്. ജനദാദള്‍ ദേശീയ സമിതി യോഗത്തില്‍ ലാലു പ്രസാദ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com