പരിശോധിച്ചത് 58,344 സാമ്പിളുകൾ; ഇന്ന് നാല് ജില്ലകളിൽ 200ന് മുകളിൽ രോ​ഗികൾ; കണക്കുകൾ ഇങ്ങനെ

പരിശോധിച്ചത് 58,344 സാമ്പിളുകൾ; ഇന്ന് നാല് ജില്ലകളിൽ 200ന് മുകളിൽ രോ​ഗികൾ; കണക്കുകൾ ഇങ്ങനെ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ. കോഴിക്കോടടക്കം സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്ന് 200ന് മുകളിൽ രോ​ഗികളുണ്ട്. സംസ്ഥാനത്ത് ഇന്ന് ആകെ 2035 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 12 പേർ മരിച്ചു. ഇതോടെ ആകെ മരണം 4381 ആയി.

കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂർ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162, തൃശൂർ 153, ആലപ്പുഴ 133, കാസർക്കോട് 84, പാലക്കാട് 80, പത്തനംതിട്ട 70, വയനാട് 53, ഇടുക്കി 43 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 48 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1807 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 167 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 

കോഴിക്കോട് 245, എറണാകുളം 228, കൊല്ലം 218, കണ്ണൂർ 141, മലപ്പുറം 160, കോട്ടയം 154, തിരുവനന്തപുരം 108, തൃശൂർ 151, ആലപ്പുഴ 132, കാസർക്കോട് 76, പാലക്കാട് 41, പത്തനംതിട്ട 64, വയനാട് 52, ഇടുക്കി 37 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com