തിരുവനന്തപുരത്ത് പട്ടാപ്പകല്‍ തോക്കു ചൂണ്ടി കവർച്ചാശ്രമം; തടഞ്ഞ പൊലീസിന് നേരെയും തോക്കുചൂണ്ടി, മോഷ്ടാക്കള്‍ രക്ഷപ്പെട്ടു

പൊലീസിന് നേരെയും തോക്കുചൂണ്ടിയ മോഷ്ടാക്കള്‍ അവിടെ നിന്നും കടന്നു കളയുകയായിരുന്നു
മോഷ്ടാക്കള്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യം
മോഷ്ടാക്കള്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യം
Updated on: 
1 min read

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ തോക്കു ചൂണ്ടി മോഷണശ്രമം. തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലാണ് സംഭവം. ഹൗസിങ്ങ് കോളനിയിലെ അടഞ്ഞു കിടന്ന വീട് കുത്തിക്കുറക്കാനാണ് രണ്ടു മോഷ്ടാക്കള്‍ ശ്രമിച്ചത്. 

ഇതു ശ്രദ്ധയില്‍പ്പെട്ട അയല്‍വീട്ടുകാര്‍ തടഞ്ഞു. ഇതോടെയാണ് മോഷ്ടാക്കള്‍ വീട്ടുകാര്‍ക്കുനേരെ തോക്കൂചൂണ്ടിയത്. പ്രദേശവാസികളെ ഭീതിയിലാക്കിയശേഷം ഇവര്‍ സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. 

വഞ്ചിയൂരിന് സമീപം ഒരു സ്‌പെയര്‍പാട്‌സ് കടയില്‍ ഇവരെത്തി. ഇതിനിടെ വിവരം ലഭിച്ച പൊലീസ് മോഷ്ടാക്കള്‍ക്കായി നഗരത്തില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. മോഷ്ടാക്കള്‍ വഞ്ചിയൂരിലെത്തിയതായി വിവരം ലഭിച്ചതോടെ പൊലീസ് സംഘം സ്ഥലത്തെത്തി.

പൊലീസിന് നേരെയും തോക്കുചൂണ്ടിയ മോഷ്ടാക്കള്‍ അവിടെ നിന്നും കടന്നു കളയുകയായിരുന്നു. മോഷ്ടാക്കളെ കണ്ടെത്താനായി പൊലീസ് തിരുവനന്തപുരം നഗരത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. മോഷ്ടാക്കള്‍ ഇതരസംസ്ഥാനക്കാരാണെന്നാണ് നിഗമനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
kerala rain alert today
X

FOLLOW US

ON GOOGLE DISCOVER