'ഈ ഭാരതാംബയെ വണങ്ങാന്‍ സിപിഐ ഒരുക്കമല്ല, ഭരണഘടനാപദവി മറയാക്കരുത്'

ഇന്ത്യയുടെ ദേശീയപതാകയും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് പ്രധാനപ്പെട്ടവയാണ്
bharat-mata-controversy cpi protest hosting national flag
Binoy Viswamx
Updated on
1 min read

തൃശൂര്‍: ഇന്ത്യയുടെ മതനിരപേക്ഷമനസ്സിനെ തകര്‍ക്കാന്‍ ഭരണഘടനാപദവി മറയാക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം(Binoy Viswam). രാജ്ഭവനിനില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ദേശീയപതാകയും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് പ്രധാനപ്പെട്ടവയാണ്. ഇന്ത്യന്‍ ദേശീയതയുടെ അടയാളങ്ങളാണവ. ഇന്ത്യയുടെ ദേശീയപതാക ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുപോകും. ഇന്ത്യയുടെ ഭൂപടമല്ലാത്ത മറ്റൊരു ഭൂപടത്തിന്റെ പശ്ചാത്തലത്തില്‍ കാവിക്കൊടിയേന്തി സിംഹപ്പുറത്തിരിക്കുന്ന സ്ത്രീയുടെ ചിത്രത്തെ വണങ്ങാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരുക്കമല്ല. ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഒരാള്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിഞ്ഞേക്കും. എന്നാല്‍, ഭരണഘടനാസ്ഥാപനായ ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്ന ആള്‍ അത്തരത്തിലൊരു പ്രവൃത്തി ചെയ്താല്‍ അതിനെ എതിര്‍ത്തേ മതിയാകൂ. ഗവര്‍ണര്‍ പദവിയിലിരിക്കുന്നയാള്‍ ആര്‍ എസ് എസുകാരനായി തരംതാഴാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള ഗവര്‍ണര്‍ രാജ്ഭവനെ കാവിവത്കരിക്കാന്‍ ശ്രമിച്ചത് വലിയ തെറ്റായിപ്പോയി. ആ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താന്‍ അദ്ദേഹം തയ്യാറാകേണ്ടതുണ്ട്. നമ്മുടെ മണ്ണും വെള്ളവും ഭൂപ്രകൃതിയുമാണ് ഭാരതമാതാവ്. ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഈ മഹത്തായ ആശയം ഉള്‍ക്കൊണ്ടാണ് ജൂണ്‍ ഏഴിന് സിപിഐയുടെ കേരളത്തിലെ എല്ലാ ബ്രാഞ്ച് കമ്മിറ്റികളിലും ദേശീയ പതാക ഉയര്‍ത്തി വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്നത്. മന്ത്രി പി പ്രസാദിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിലൂടെ ആര്‍ എസ് എസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാദത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയും മരം നട്ടും സിപിഐ പ്രതിഷേധിച്ചു. തൃശ്ശൂര്‍ സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ബിനോയ് വിശ്വം ഓഫീസ് അങ്കണത്തില്‍ പേരത്തൈ നട്ടുതിനുശേഷമാണ് മടങ്ങിയത്. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, സിപിഐ നേതാക്കളായ കെ പി രാജേന്ദ്രന്‍, അഡ്വ. വി എസ് സുനില്‍കുമാര്‍, പി ബാലചന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

മെസി വരുമ്പോൾ... കളി കാര്യവട്ടത്തോ ? കലൂരിലോ?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com