കോണ്‍ഗ്രസ് അവിശ്വാസത്തെ പിന്തുണച്ച് ഇടതുമുന്നണി; നാരങ്ങാനത്ത് ബിജെപിക്ക് ഭരണം നഷ്ടമായി

പഞ്ചായത്തില്‍ യുഡിഎഫിനും ബിജെപിക്കും ആറു വീതം അംഗങ്ങളും സിപിഎമ്മിന് രണ്ട് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്
BJP Flag, Naranganam Panchayath Office
ബിജെപി, നാരങ്ങാനം പഞ്ചായത്ത് ഓഫീസ്
Edited By:
Updated on
1 min read

പത്തനംതിട്ട: പത്തനംതിട്ടയിലെ നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് തിരിച്ചടി. ബിജെപി പഞ്ചായത്ത് ഭരണത്തിനെതിരെ കോണ്‍ഗ്രസ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസ്സായി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു.

BJP Flag, Naranganam Panchayath Office
രക്തസാക്ഷി ഫണ്ട് തിരിമറി; വി കുഞ്ഞികൃഷ്ണനെതിരെ നിയമനടപടിയുമായി ടിഐ മധുസൂദനൻ; 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകം പിൻവലിക്കണമെന്നും ആവശ്യം

പഞ്ചായത്തില്‍ യുഡിഎഫിനും ബിജെപിക്കും ആറു വീതം അംഗങ്ങളും സിപിഎമ്മിന് രണ്ട് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. പ്രശസ്തമായ കടമ്മനിട്ട ഗ്രാമം ഉള്‍പ്പെടുന്ന നാരങ്ങാനം പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെയാണ് ബിജെപി അധികാരത്തിലേറിയത്.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നറുക്കെടുപ്പില്‍ ബിജെപിയും, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന നറുക്കെടുപ്പില്‍ കോണ്‍ഗ്രസുമാണ് വിജയിച്ചിരുന്നത്. എല്‍ഡിഎഫുമായുള്ള കൂട്ടുകെട്ടല്ലെന്നും, ഭരണസമിതിക്കെതിരായ പ്രതികരണം എന്ന നിലയിലാണ് ഇടതുമുന്നണി പിന്തുണച്ചതെന്നും യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു.

സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് ഇന്‍ഡി മുന്നണിയായി നാരങ്ങാനം പഞ്ചായത്ത് ഭരണം അട്ടിമറിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. ബിജെപി നല്ല നിലയില്‍ പഞ്ചായത്ത് ഭരണം നടത്തിവരികയായിരുന്നു. കുത്തിത്തിരിപ്പ് നടത്തി ബിജെപിയുടെ ഭരണം വലിച്ചു താഴെയിടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് യുഡിഎഫും എല്‍ഡിഎഫും യോജിച്ചതെന്നും ബിജെപി ആരോപിക്കുന്നു.

BJP Flag, Naranganam Panchayath Office
മുത്തങ്ങ കേസ്: ശിക്ഷാ വിധിയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി; 'കീഴ്‌ക്കോടതി വിധി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണം'
BJP Flag, Naranganam Panchayath Office
പത്തനംതിട്ടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ലൈംഗിക പീഡനത്തിന് ഇരയായി; അച്ഛന്‍ അടക്കം 7 പ്രതികള്‍
BJP Flag, Naranganam Panchayath Office
പ്രവീൺ നെട്ടാരു വധക്കേസ്: പ്രധാന പ്രതി ഉമർ ഫാറൂഖ് കൊച്ചിയിൽ അറസ്റ്റിൽ
Summary

BJP loses power in Naranganam Panchayath

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com