കുട്ടികളെ കട്ടിലിൽ കെട്ടിയിട്ടു, ചാർജർ കേബിൾകൊണ്ട് മർദിച്ചു: അമ്മയും കാമുകനും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത കുട്ടികളെ കട്ടിലിൽ കെട്ടിയിട്ടും മൊബൈൽ ഫോണിന്റെ ചാർജർ കേബിൾ ഉപയോഗിച്ചുമാണ് മർദിച്ചത്
MOTHER_AND_BOYFRIEND_ARRESTED
MOTHER_AND_BOYFRIEND_ARRESTED
Updated on: 
1 min read

പാലക്കാട്: പ്രായപൂർത്തിയാകാത്ത കുട്ടികളെ കെട്ടിയിട്ട് മർദ്ദിച്ച അമ്മയും കാമുകനും അറസ്റ്റിൽ. പാലക്കാട് പെരുമ്പിലാവിലാണ് സംഭവമുണ്ടായത്. അമ്മ മുളങ്ങത്ത് വീട്ടിൽ ഹഫ്സ (38), ഇവർക്കൊപ്പം താമസിക്കുന്ന കപ്പൂർ പള്ളംങ്ങാട്ട്ചിറ ചെമ്പലക്കര വീട്ടിൽ മുഹമ്മദ് ഷബീർ എന്നിവരാണ് അറസ്റ്റിലായത്. 

പ്രായപൂർത്തിയാകാത്ത കുട്ടികളെ കട്ടിലിൽ കെട്ടിയിട്ടും മൊബൈൽ ഫോണിന്റെ ചാർജർ കേബിൾ ഉപയോഗിച്ചുമാണ് മർദിച്ചത്. പള്ളങ്ങാട്ട് ചിറയിലെ വാടക വീട്ടിൽ വച്ചാണ് സംഭവമുണ്ടായത്. കുട്ടികൾ തന്നെയാണ് അമ്മയ്ക്കെതിരെ പരാതിയുമായി എത്തിയത്. തുടർന്ന് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ചാലിശ്ശേരി പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com